വാഷിങ്ടണ്‍: വിമാനത്തില്‍ തന്നെ ശല്യം ചെയ്തുകൊണ്ടിരുന്ന സഹയാത്രികെന്റെ മുഖം ഇടിച്ച് പഞ്ചറാക്കി മുന്‍ ലോക ഹെവി വെയ്റ്റ് ചാംപ്യന്‍ മൈക്ക് ടൈസണ്‍. ജെറ്റ്ബ്ലൂ വിമാനത്തില്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് മിയാമിയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. യാത്രക്കാരന്‍ മൈക്ക് ടൈസണ് നേരെ കുപ്പിയെറിഞ്ഞതിനെ തുടര്‍ന്നാണ് ഇടിച്ചതെന്ന് താരത്തിന്റെ വാക്താവ് പിന്നീട് പ്രസ്താവനയില്‍ അറിയിച്ചു.ടി.എം.എസ് എന്റര്‍ടെയിന്‍മെന്റ് സംഭവത്തില്‍ ദൃശ്യം പുറത്തുവിട്ടു.
വിമാനത്തില്‍ കയറിയത് മുതല്‍ സഹയാത്രികന്‍ മൈക്ക് ടൈസണെ പ്രകോപിപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്നുവെന്നാണ് ദൃശ്യത്തില്‍ വ്യക്തമാകുന്നത്. ആദ്യം സൗഹൃദം കാണിച്ച മൈക്ക് ടൈസണ്‍ പിന്നീട് ഇയാള്‍ ശല്യം ചെയ്യുന്നത് തുടര്‍ന്നതോടെയാണ് ഇടിച്ചിട്ടതെന്ന് ടി.എം.എസ് എന്റര്‍ടെയിന്‍മെന്റ് പറയുന്നു.
സംഭവത്തെ കുറിച്ച് പിന്നീട് ടൈസണിന്റെ വാക്താവ് പ്രതികരിച്ചു. ‘നിര്‍ഭാഗ്യവശാല്‍ മിസ്റ്റര്‍ ടൈസണ്‍ വിമാനത്തില്‍ വച്ച് നിരന്തരം പ്രകോപനമുണ്ടാക്കിയ ഒരു യാത്രക്കാരനുമായി ഒരു പ്രശനത്തിലേര്‍പ്പെട്ടു. ടൈസണ്‍ തന്റെ സീറ്റിലിരിക്കുമ്പോള്‍ ഇയാള്‍ ഉപദ്രവിക്കുകയും വെള്ളക്കുപ്പി എടുത്ത് എറിയുകയും ചെയ്തു’ വാക്താവ് ഇഎസ്പിഎന്നോട് പ്രതികരിച്ചു.
ബുധനാഴ്ച നടന്ന സംഭവത്തില്‍ ടൈസണ്‍ ഇടിച്ചിട്ട യാത്രികന് മുഖത്ത് ചതവേറ്റിട്ടുണ്ട്. രക്തസ്രാവം ഉണ്ടായതായും അധികൃതര്‍ അറിയിച്ചു. 55-കാരനായ ടൈസണ്‍ നേരത്തെയും നിരവധി വിവാദങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്. പരസ്യമായി അടികൂടുകയും മറ്റുള്ളവരെ ആക്രമിക്കുകയും ചെയ്ത സംഭവങ്ങള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1997-ല്‍ മത്സരത്തിനിടെ ഇവാന്‍ഡര്‍ ഹോളിഫീല്‍ഡിന്റെ ചെവിയുടെ ഭാഗം കടിച്ചെടുത്തത് ഏറെ വിവാദമായിരുന്നു.
രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…
ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…
സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട് വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…
B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിൽ നിങ്ങൾക്കും പങ്കെടുക്കാം. ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ എന്നിവിടങ്ങളിൽ ജോലി…
മിഷിഗൺ: മിഷിഗണിലെ സിനഗോഗ് ആക്രമിച്ച വ്യക്തിയുടെ സഹോദരൻ ഹിസ്ബുള്ള കമാൻഡറാണെന്ന അവകാശവാദവുമായി ഇസ്രയേൽ പ്രതിരോധ സേന. കഴിഞ്ഞ ആഴ്ച വ്യോമാക്രമണത്തിൽ…
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…