തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കവേ ഇന്നലെ മുതല്‍ കാണാതായ യു.എ.ഇ
കോൺസുലേറ്റ് ജനറലിന്റെ ഗണ്‍മാനെ കണ്ടെത്തി.
തിരുവനന്തപുരം എ.ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനായ ജയ് ഘോഷിനെയാണ് വീടിന് സമീപത്തുള്ള ഒരു സ്ഥലത്ത് വെച്ച് കണ്ടെത്തിയത്.
ഇദ്ദേഹത്തിന്റെ കൈ മുറിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. അതേസമയം എന്താണ് സംഭവിച്ചതെന്നതില്‍ വ്യക്തതയില്ല. അവശനായ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
മൂന്ന് വര്‍ഷമായി യു.എ.ഇ കോണ്‍സുലേറ്റിലാണ് ഘോഷ് ജോലി ചെയ്തിരുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയുമായും സന്ദീപുമായും ഘോഷ് ഫോണില്‍ ബന്ധപ്പെട്ട തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
മുന്‍പ് തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ കൗണ്ടറില്‍ ജോലി ചെയ്തിരുന്ന ഘോഷിന് ചിലരില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇന്നലെ വൈകുന്നേരം മുതലായിരുന്നു ഇദ്ദേഹത്തെ കാണാതായത്.
തുമ്പയിലെ ഭാര്യ വീടിന് സമീപത്ത് വെച്ചാണ് കാണാതായത്. ഇദ്ദേഹത്തിന്റെ തോക്ക് ഇന്നലെ എ.ആര്‍ ക്യാമ്പില്‍ തിരിച്ചേല്‍പ്പിച്ചിരുന്നു. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ഇന്നലെ മുഴുവന്‍ പരിശോധന നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്ന് അദ്ദേഹം എങ്ങനെ വീടിന് സമീപത്തെത്തി എന്ന കാര്യത്തിലും വ്യക്തതയില്ല.
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…