നിലമ്പൂര്‍: കുറെ നാളുകളായി കേരളത്തില്‍ ആത്മഹത്യ വാര്‍ത്തകള്‍ കുറവായിരുന്നു. ഇടക്കാലത്ത് കുടുംബ ആത്മഹത്യകള്‍ കേരളത്തില്‍ ക്രമാതീതമായി വര്‍ദ്ധിച്ചിരുന്നു. ഇപ്പോള്‍ ഈ കൊറോണ കാലഘട്ടത്തില്‍ നിലമ്പൂരില്‍ അമ്മയേയും മൂന്നു മക്കളെയും വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പോത്തുകല്‍ പഞ്ചായത്ത് ഞെട്ടികുളത്ത ഞായറാഴ്ച രാവിലെയായിരുന്നു നാട്ടുകാരെ ഞെട്ടിച്ചുകൊണ്ട് ഈ ദാരുണ സംഭവം നടന്നത്.
രഹന (35), മക്കളായ ആദിത്യന്‍ (12), അനന്തു (11), അര്‍ജുന്‍ (8) എന്നിവരെയാണ് രാവിലെ വീട്ടിലുള്ള വരാന്തയില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. കുടുംബ വഴക്കായിരിക്കും കാരണമെന്നാണ് പ്രഥാമികമായുള്ള പോലീസിന്റെ വിലയിരുത്തല്‍. സമഗ്രമായ അന്വേഷണം പോലീസ് നടത്തുന്നുണ്ട്.കണ്ണൂരില്‍ റബ്ബര്‍ ടാപ്പിങിന് പോയ ഭര്‍ത്താവായ ബിനീഷ് അവിടെ നിന്നും കഴിഞ്ഞ മാസം 29 ന് വന്നിരുന്നു.നവംബര്‍ 3 ന് തിരികെ പോവുകയും ചെയ്തു. പോവുന്നതിന് മുന്‍പ് രണ്ട് കുട്ടികളുടെ ജന്മദിനാഘോഷം ഒരുമിച്ച് ആഘോഷിച്ചാണ് പോയതെന്നും പറയുന്നു.
അന്നത്തെ ദിവസം രാവിലെ ബിനീഷ് മരിച്ച രഹ്‌നയെ വിളിച്ചിരുന്നു. എത്ര വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തത് കാരണം ബിനീഷ് അടുത്ത വീട്ടിലേക്ക് വിളിച്ച് വിവരം അന്വേഷിക്കാന്‍ പറഞ്ഞു. അതുപ്രകാരം അയല്‍വാസി വന്ന് നോക്കിയപ്പോഴാണ് വരാന്തയില്‍ തൂങ്ങിമരിച്ചു കിടക്കുന്നത് കണ്ടെത്തിയത്. ഉടനെ അവര്‍ ആളുകളെ കൂട്ടി വീടിന്റെ പുറകുവശത്തെ വാതില്‍ ചവിട്ടി തുറന്ന് അകത്തുകയറി എല്ലാവരേയും നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ആരെയും രക്ഷിക്കാനായില്ല.
മരിച്ചവരുടെ മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. കോവിഡ് പരിശോധനയ്ക്ക് ശേഷം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയി വിശദമായ പരിശോധനയ്ക്ക് കൊണ്ടുപോയതിന് ശേഷം മാത്രമെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയുള്ളൂ. പോത്തുകല്ല് പനങ്കയം തുടിമുട്ടിയില െവിട്ടില്‍ നിന്ന് ആറുമാസം മുന്‍പാണ് ഈ കുടുംബം നിലമ്പൂരിലെ വാടകവീട്ടിലെത്തി താമസം തുടങ്ങിയത്.
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന “അടയാളം” ഷോർട് ഫിലിമിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. കാലിക പ്രാധാന്യമുള്ള കഥ പറയുന്ന “അടയാളം” ഷോർട്…
ചെറിയ വിപുലീകരണങ്ങൾക്കും നവീകരണങ്ങൾക്കുമുള്ള പ്ലാനിംഗ് ആവശ്യകതകൾ ലഘൂകരിക്കുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾ സർക്കാർ ഉടൻ പ്രസിദ്ധീകരിക്കും. ഭവന നിർമ്മാണ സഹമന്ത്രി ജോൺ…
കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ്. 250 ഓളം…
രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…
ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…
സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട് വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…