കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും സ്വപ്ന സുരേഷ്. മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് കള്ളമെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. പരിശുദ്ധമായ നിയമ സഭയെ മുഖ്യമന്ത്രി. തെറ്റിദ്ധരിപ്പിച്ചു. ഷാജ് കിരണ്‍ ഇടനിലക്കാരനായാണ് വന്നത്. ഷാജ് കിരണ്‍ ഇടനിലക്കാരന്‍ അല്ലെങ്കില്‍ പിന്നെ എഡിജിപി അജിത്കുമാറിനെ മാറ്റിയതെന്തിനാണെന്നും സ്വപ്ന ചോദിച്ചു.
ക്ലിഫ് ഹൗസിൽ രഹസ്യ മീറ്റിങ്ങിന് താന്‍ തനിച്ച് പോയിട്ടുണ്ട്. 2016 മുതല്‍ 2120 വരെ പല തവണ പോയിട്ടുണ്ട്. സിസിടി വി ദൃശ്യങ്ങൾ പുറത്തു വിടൂ. ക്ലിഫ് ഹൗസിലെയും സെക്രട്ടേറിയറ്റിലെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടൂ. തൻ്റെ കൈയ്യിലും സിസിടിവി ദ്യശ്യങ്ങളുണ്ട്. മറന്നു വച്ച ബാഗ് എന്തിന് നയതന്ത്ര ചാനൽ വഴി എന്തിനു കൊണ്ടുപോയി ? ബാഗില്‍ ഉപഹാരമെങ്കില്‍ എന്തിന് നയതന്ത്രചാനല്‍ വഴി കൊണ്ടുപോയി. താന്‍ പറയുന്നത് കള്ളമല്ല. ആരാണ് തനിക്ക് ജോലി തന്നത് ?പിഡബ്ല്യുസിയാണ് തനിക്ക് ജോലി നല്‍കിയത്.
ഷാർജ ഭരണാധികാരിക്ക് കൈക്കൂലി നൽകിയെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ല. പറയാത്ത കാര്യം പറയരുത്. യുഎഇ ഭരണാധികാരിയുമായി ക്ലിഫ് ഹോസിലെ കൂടിക്കാഴ്ച ചട്ടങ്ങള്‍ മറികടന്നായിരുന്നു.
സ്പ്രിംഗ്ളറിന് പിന്നാലെ ബുദ്ധികേന്ദ്രം വീണാ വിജയനാണ്. സ്പ്രിംഗ്ളര്‍ വഴി ഡാറ്റബേസ് വിറ്റെന്ന് ശിവശങ്കർ പറഞ്ഞു. പിന്നിൽ വീണ വിജയനെന്നും പറഞ്ഞു. ശിവശങ്കര്‍ ബലിയാടാവുകയായിരുന്നു. എക്സോലോജിക്കിന്‍റെ ഇടപെടല്‍ വ്യക്തമാക്കുന്ന രേഖ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ട് എന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…