കോട്ടയം: ഏറ്റുമാനൂരിൽ ഓട്ടോറിക്ഷാ ഡ്രൈവർ റോഡിൽ ഉപേക്ഷിച്ചയാൾ മരിച്ച സംഭവത്തിൽ ദുരൂഹത. മരിച്ചത് അതിരമ്പുഴ പുത്തൻ പുരയ്ക്കൽ സ്വദേശി ബിനുവാണെന്നു (36) തിരിച്ചറിഞ്ഞു. ബിനുവും ബന്ധുവായ നൗഫലുമാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. ഏറ്റുമാനൂർ സെൻട്രൽ ജംക്‌ഷനില്‍ അർധരാത്രി 12.10ന് ആയിരുന്നു സംഭവം. ഇരുവരും മദ്യപിച്ചിരുന്നു.
ബിനുവിന് അപസ്മാരമുണ്ടായിരുന്നതിനാൽ മരണ കാരണത്തിൽ സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വലതു വശത്തേക്ക് മറിയുകയായിരുന്നു. ബിനുവിന്റെ ദേഹത്തേക്കാണ് ഓട്ടോറിക്ഷ മറിഞ്ഞതെന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ സമയം സെൻട്രൽ ജംക്‌ഷനിൽ ഉണ്ടായിരുന്ന നാട്ടുകാരുടെ നേതൃത്വത്തില്‍ ഓട്ടോ നേരെ വയ്ക്കുകയും പരുക്കേറ്റ ബിനുവിനെ നടപ്പാതയിൽ ഇരുത്തുകയും ചെയ്തു. ഇരുവരും പരസ്പരം സംസാരിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം.
പുലർച്ചെ 3 മണിയോടെ നൗഫൽ ഓട്ടോറിക്ഷ എടുത്തുപോയി. ബിനു കടത്തിണ്ണയിൽ ഇരുന്നു. അൽപം കഴിഞ്ഞ് അസ്വസ്ഥനായ ബിനു പിന്നീട് മരിച്ചു. ബിനു അനക്കമില്ലാതെ കിടക്കുന്നത് കണ്ട് നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. ഏറ്റുമാനൂർ പൊലീസ് സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു. ഓട്ടോയ്ക്കും ഓട്ടോ ഡ്രൈവർക്കുമായുള്ള തിരച്ചിൽ ആരംഭിച്ചെന്ന് ഏറ്റുമാനൂർ പൊലീസ് അറിയിച്ചു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…