അഴിമതി വിരുദ്ധ ബ്യൂറോ (ACB) ഒരു റവന്യൂ ഇൻസ്പെക്ടറെ പിടികൂടിയതിനെത്തുടർന്ന് പരിശോധന നടത്തുമെന്ന വിവരമറിഞ്ഞ് 20 ലക്ഷം രൂപ ഗ്യാസ് സ്റ്റൗവില്‍വച്ച് കത്തിച്ച് തഹസില്‍ദാര്‍. രാജസ്ഥാനിലെ സിറോഹി ജില്ലയിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.
തഹസില്‍ദാറായ കല്‍പേഷ് കുമാര്‍ ജെയിന് വേണ്ടി ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പര്‍വത് സിംഗ് എന്നയാളെ രാജസ്ഥാന്‍ അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് കിട്ടിയ വിവരം പ്രകാരം സിങ്ങിനൊപ്പം ACB സംഘം ജെയിന്റെ വസതിയിലെത്തിയപ്പോൾ അവർ അകത്തേക്ക് പ്രവേശിക്കുന്നത് തടയാൻ എല്ലാ വാതിലുകളും പൂട്ടിയിട്ട് കറൻസി 20 ലക്ഷത്തോളം രൂപ ഗ്യാസ് സ്റ്റൗവില്‍വച്ച് കത്തിച്ചു.
പ്രാദേശിക പോലീസിന്റെ സഹായത്തോടെ ACB സംഘം എങ്ങനെയെങ്കിലും വീട്ടിൽ പ്രവേശിച്ച് തീ അണച്ച് 1.5 ലക്ഷത്തിന്റെ പണം കണ്ടെടുത്തു.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…