കോട്ടയം: പരീക്ഷയെഴുതുന്നതിനായി പുലര്‍ച്ചെ വീട്ടില്‍നിന്നിറങ്ങിയ യുവതിക്ക് വെട്ടേറ്റു. പാലാ വെള്ളിയേപ്പള്ളി റ്റിന്റു മരിയ ജോണിനാണ് (26) വെട്ടേറ്റത്. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. എറണാകുളത്ത് പരീക്ഷ എഴുതുന്നതിനായി രാവിലെ അഞ്ചു മണിയോടെ വീട്ടിൽ നിന്ന് ഇറങ്ങിയടിന്റുവിനെ വീടിനു 150 മീറ്റർ അകലെ വച്ച് ആരോ അടിക്കുകയായിരുന്നു. പിന്നീട് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് തലയ്ക്ക് വെട്ടേല്‍ക്കുകയായിരുന്നു.
പരിക്കേറ്റ് റോഡിൽ കിടന്നിരുന്ന ടിന്റുവിനെ രാവിലെ നടക്കാനിറങ്ങിയവരാണ് കണ്ടത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി. ഗുരുതരമായി പരുക്കേറ്റ ടിൻ്റുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട നില തരണം ചെയ്തു എന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…