ഈ ലോക്ക് ഡൗൺ കാലത്ത് സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരികയാണ്. ഈ അടുത്ത നടന്ന ഒരു സംഭവമാണ് പെൺകുട്ടികളുടെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ ദുരുപയോഗം ചെയ്ത 19 കാരൻ അറസ്റ്റിലായത്. ഈ കുറ്റകൃത്യം ചെയ്യുന്നവരെല്ലാം പിടിക്കപെടില്ല എന്ന ധൈര്യത്തോടെയാണ് ചെയ്യുന്നത്.
ഈ കുറ്റകൃത്യം ചെയ്യുന്ന ആളിലേക്ക് അന്വേഷണം എങ്ങിനെ എത്തിച്ചേരുന്നു എന്നാണ് സൈബർ സെക്യൂരിറ്റി കൺസൾറ്റൻറ് ബ്ലൈസ് പറയുന്നത്. കേസ് അന്വേഷിക്കുന്ന പോലീസ് കോടതി ഉത്തരവോടുകൂടിയോ അല്ലാതെയോ സോഷ്യൽ മീഡിയ കമ്പനിയിലേക്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട എല്ലാ ആക്ടിവിറ്റീസും വേണം എന്ന് പറഞ്ഞുകൊണ്ട് ഒരു റിക്വസ്റ്റ് അയക്കും.
അവർ ആ അക്കൗണ്ട് വിവരങ്ങൾ മൊത്തം തിരിച്ചയക്കും. നിങ്ങൾ ഡിലീറ്റ് ചെയ്ത കംമെന്റും എടുത്ത് മാറ്റിയ ഫോട്ടോയും എവിടെ നിന്ന് ലോഗിൻ ചെയ്‌തെന്നും ഏതു സമയത്ത് പോസ്റ്റ് ഇട്ടെന്നും ഏതൊക്കെ സമയങ്ങളിൽ ഓൺലൈനിൽ ഉണ്ടായിരുന്നെന്നും അങ്ങനെ എല്ലാ വിവരങ്ങളും അതിൽ ഉണ്ടാവും.
ഇത് കൂടാതെ നിങ്ങൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടറിന്റെ യൂണിക് ഐ ഡി എന്താണെന്നും വൈഫൈ കണക്ട് ചെയ്തതിന്റെ ഹിസ്റ്ററി gps ടാഗ് വരെ കമ്പനി പൊലീസിന് കൈമാറും. ഈ രേഖകൾ വെച്ച് നിങ്ങൾ ഏതു സർവീസ് പ്രൊവൈഡറാണ് ഉപയോഗിച്ചത് എന്ന് കണ്ടെത്തുന്നു.
പിന്നീട് isp ക്കു ഗവൺമെൻറ് ന് ഈ ഐ പി അഡ്രെസ്സ് ഇന്ന സമയത്ത് ഉപയോഗിച്ച വ്യക്തിയുടെ വിവരങ്ങൾ വേണം എന്ന് പറഞ്ഞു റിക്വസ്റ്റ് കൊടുക്കും. അതിനുശേഷം ആ കമ്പനി ടവറിന്റെ ലൊക്കേഷൻ അടക്കം എൽ വിവരങ്ങളും പൊലീസിന് കൈമാറുന്നു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുന്നു.
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…