gnn24x7

സൈബർ കുറ്റകൃത്യങ്ങൾ ചെയ്യുന്ന ആളിലേക്ക് അന്വേഷണം എത്തിച്ചേരുന്നത് ഇങ്ങനെ…

0
357
gnn24x7

ഈ ലോക്ക് ഡൗൺ കാലത്ത് സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരികയാണ്. ഈ അടുത്ത നടന്ന ഒരു സംഭവമാണ് പെൺകുട്ടികളുടെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ ദുരുപയോഗം ചെയ്ത 19 കാരൻ അറസ്റ്റിലായത്. ഈ കുറ്റകൃത്യം ചെയ്യുന്നവരെല്ലാം പിടിക്കപെടില്ല എന്ന ധൈര്യത്തോടെയാണ് ചെയ്യുന്നത്.

ഈ കുറ്റകൃത്യം ചെയ്യുന്ന ആളിലേക്ക് അന്വേഷണം എങ്ങിനെ എത്തിച്ചേരുന്നു എന്നാണ് സൈബർ സെക്യൂരിറ്റി കൺസൾറ്റൻറ് ബ്ലൈസ് പറയുന്നത്. കേസ് അന്വേഷിക്കുന്ന പോലീസ് കോടതി ഉത്തരവോടുകൂടിയോ അല്ലാതെയോ സോഷ്യൽ മീഡിയ കമ്പനിയിലേക്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട എല്ലാ ആക്ടിവിറ്റീസും വേണം എന്ന് പറഞ്ഞുകൊണ്ട് ഒരു റിക്വസ്റ്റ് അയക്കും.

അവർ ആ അക്കൗണ്ട് വിവരങ്ങൾ മൊത്തം തിരിച്ചയക്കും. നിങ്ങൾ ഡിലീറ്റ് ചെയ്ത കംമെന്റും എടുത്ത് മാറ്റിയ ഫോട്ടോയും എവിടെ നിന്ന് ലോഗിൻ ചെയ്‌തെന്നും ഏതു സമയത്ത് പോസ്റ്റ് ഇട്ടെന്നും ഏതൊക്കെ സമയങ്ങളിൽ ഓൺലൈനിൽ ഉണ്ടായിരുന്നെന്നും അങ്ങനെ എല്ലാ വിവരങ്ങളും അതിൽ ഉണ്ടാവും.

ഇത് കൂടാതെ നിങ്ങൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടറിന്റെ യൂണിക്‌ ഐ ഡി എന്താണെന്നും വൈഫൈ കണക്ട് ചെയ്തതിന്റെ ഹിസ്റ്ററി gps ടാഗ് വരെ കമ്പനി പൊലീസിന് കൈമാറും. ഈ രേഖകൾ വെച്ച് നിങ്ങൾ ഏതു സർവീസ് പ്രൊവൈഡറാണ് ഉപയോഗിച്ചത് എന്ന് കണ്ടെത്തുന്നു.

പിന്നീട് isp ക്കു ഗവൺമെൻറ് ന് ഈ ഐ പി അഡ്രെസ്സ് ഇന്ന സമയത്ത് ഉപയോഗിച്ച വ്യക്തിയുടെ വിവരങ്ങൾ വേണം എന്ന് പറഞ്ഞു റിക്വസ്റ്റ് കൊടുക്കും. അതിനുശേഷം ആ കമ്പനി ടവറിന്റെ ലൊക്കേഷൻ അടക്കം എൽ വിവരങ്ങളും പൊലീസിന് കൈമാറുന്നു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here