കണ്ണൂർ: വായ്പ ലഭിക്കാൻ സാധ്യതയില്ലാതായതോടെ മനംമടുത്ത യുവാവ് ആത്മത്യചെയ്തു. സ്വയംതൊഴിൽ സംരംഭം തുടങ്ങാനായി നിർമിച്ച ഷെഡിലാണ് കണ്ണൂർ ജില്ലയിലെ കേളകം പഞ്ചായത്തിൽ നിസാർ കവല സ്വദേശി അഭിനന്ദ് നാഥ്(23) തൂങ്ങിമരിച്ചത്. ബാങ്ക് വായ്പ ലഭിക്കാൻ സാധ്യതയില്ലെന്നും പ്രതീക്ഷകൾ നശിച്ചതായും വീട്ടുകാരോടും സുഹൃത്തുക്കളോടും സൂചിപ്പിച്ചതിന് പിന്നാലെയാണ് ഇന്നു രാവിലെ അഭിനന്ദിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
കമ്പിവേലി നിർമാണ യൂണിറ്റ് തുടങ്ങാനായിരുന്നു അഭിനന്ദിന്റെ പദ്ധതി. മുൻപ് വിദേശത്ത് പോകാൻ ശ്രമിച്ചെങ്കിലും ഏജന്റിന്റെ വഞ്ചനയിൽ കുടുങ്ങി പണം നഷ്ടപ്പെട്ടതോടെയാണ് നാട്ടിൽ സ്വയംതൊഴിൽ സംരംഭം തുടങ്ങാൻ പദ്ധതിയിട്ടത്. കൈവശമുള്ള പണവും വായ്പ തുകയും ചേർത്ത് സംരംഭം തുടങ്ങാനായിരുന്നു ശ്രമം. വായ്പ ലഭിക്കുമെന്ന പ്രതീക്ഷയിൽ ആയിരുന്നു അഭിനന്ദ്. നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ് വായ്പ ലഭിക്കില്ലെന്ന് അറിഞ്ഞത്. ഇതോടെ നിരാശനായിരുന്നു. മൂന്നു മാസം മുൻപായിരുന്നു അഭിനന്ദിൻറെ വിവാഹം.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…