തൃശൂർ: ആളുകളില്ലാത്ത കുന്നിൻപ്രദേശത്ത് സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. വടക്കാഞ്ചേരിക്ക് സമീപം കുറാഞ്ചേരിയിലാണ് സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് കുന്നിൻമുകളിൽ കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്.
സ്ത്രീയെ കൊന്ന് മൃതദേഹം കത്തിച്ചതിനു ശേഷം ഇവിടെ കൊണ്ടു വന്ന് ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്. അതുകൊണ്ടു തന്നെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അതേസമയം, തിരിച്ചറിയൽ അടയാളമായി മൃതദേഹത്തിൽ ശേഷിക്കുന്നത് താലിമാല മാത്രമാണ്.
അതേസമയം, ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും കൂടുതൽ പരിശോധനകൾ നടത്തും. ഏതെങ്കിലും പൊലീസ് സ്റ്റേഷനിൽ സ്ത്രീയെ കാണാനില്ലെന്ന് കാണിച്ച് പരാതി ലഭിച്ചിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…