കൊച്ചി: ഡൗണ്‍ സിന്‍ഡ്രോം എന്ന ജനിതക വൈകല്ല്യമുള്ള നിരവധിപേരെ നമുക്ക് കാണുവാന്‍ സാധിക്കും. എന്നാല്‍ അത്തരം വൈകല്ല്യമുള്ള ഒരാള്‍ സിനിമ നായകനാവുക എന്നത് ആദ്യമായാണ്. തിരികെ എന്ന സിനിമയിലാണ് ജനിതക വൈകല്ല്യമുള്ള ഗോപീകൃഷ്ണന്‍ എന്ന ഇരുപത്തിയൊന്നു വയസ്സുമാത്രമുള്ള യുവാവ് നായകനായി എത്തുന്നത്.
ജോര്‍ജ്ജ് കോര, സാം സേവ്യര്‍ എന്നി യുവസംവിധായകര്‍ ചേര്‍ന്നാണ് തിരികെ സംവിധാനം ചെയ്യുന്നത്. ജോര്‍ജ്ജ് മുന്‍പ് നടനായി മലയാളി പ്രേക്ഷകര്‍ കണ്ടതാണ്. പ്രേമം എന്ന സിനിമയില്‍ മേരിയുടെ കാമുകനായി മലയാളികള്‍ ഹൃദയം കൊണ്ട് സ്വീകരിച്ചതാണ്. ജോര്‍ജ്ജ് അല്‍ത്താഫ് സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിന്റെ സഹ എഴുത്തുകാരന്‍ കൂടിയാണ് ജോര്‍ജ്ജ്.
ഇത്തരം ആളുകള്‍ സഹതപിക്കപ്പെടേണ്ടവരല്ല, മറിച്ച് ആഘോഷിക്കപ്പെടേണ്ടവരാണ് ഇത്തരത്തില്‍ ആളുകള്‍ എന്നാണ് ജോര്‍ജ്ജ് പറയുന്നത്. സിനിമ തനിക്ക് എന്നും ഒരു പാഷന്‍ ആണെന്നും ഒരുപാട് വര്‍ഷക്കാലം സിനിമയെ ആഗ്രഹിച്ച് നടക്കുന്നതിനിടയിലാണ് പ്രേമത്തില്‍ അവസരം ലഭിക്കുന്നതും അല്‍ത്താഫിനെ പരിചയപ്പെട്ട് അല്‍ത്താഫ് വഴിയാണ് താന്‍ അല്‍ഫോണ്‍സ് പുത്രനെ പരിചയപ്പെടുന്നതും പ്രേമത്തിന്റെ ഒഡീഷന് പോവുന്നതും. അപ്പോഴും പ്രേമം ഇത്തരത്തില്‍ വലിയൊരു വിജയം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. തുടര്‍ന്നാണ് അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തില്‍ സഹ എഴുത്തുകാരനായി. ആ പടവും ശ്രദ്ധിക്കപ്പെട്ടതോടെ തനിക്ക് ആത്മവിശ്വാസം കൂടിയെന്ന് ജോര്‍ജ്ജ് പറഞ്ഞു. തുടര്‍ന്നാണ് തിരികെയുടെ പ്രൊജക്ടിലേക്ക് വരുന്നത്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…