ന്യൂസിലാന്റ്; ന്യൂസീലാൻഡ് പൊതുതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ തകർപ്പൻ വിജയം നേടി ജസീന്ത ആര്ഡേൺ. ഇത് രണ്ടാം തവണയാണ് ലേബര് പാര്ട്ടി നേതാവായ ജസീന്ത ആര്ഡേൺ ന്യൂസീലാൻഡ് പ്രധാനമന്ത്രിപദത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. എതിരാളി ജൂഡിത്ത് കോളിൻസിനെ തോൽപിച്ചാണ് ജസീന്ദ ആർഡെർണിന്റെ മധ്യ-ഇടതു ലേബർ പാർട്ടി ന്യൂസിലാൻഡിന്റെ പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ചത്.
ജസീന്തയുടെ സെന്റര് ലെഫ്റ്റ് ലേബര് പാര്ട്ടി 49% വോട്ടുകള്ക്കാണ് വിജയിച്ചത്. 27% വോട്ട് മാത്രമെ പ്രതിപക്ഷ പാർട്ടിക്ക് ലഭിച്ചുള്ളൂ.രാജ്യത്തെ ഏകകണ്ഠ പാർലമെന്റിലെ 120 സീറ്റുകളിൽ 64 സീറ്റുകളിൽ വിജയിക്കാൻ ലേബർ പാർട്ടിക്കായിരിക്കുന്നു. 1996 ൽ ന്യൂസിലാന്റ് ആനുപാതികമായ വോട്ടിംഗ് സമ്പ്രദായം സ്വീകരിച്ചതിനുശേഷം ഏത് പാർട്ടിയും നേടിയ ഏറ്റവും ഉയർന്ന സ്ഥാനമാണിത്.
രാജ്യം കോവിഡ് പ്രതിസന്ധിയിലായിരിക്കെ കൊറോണ വ്യാപനം തടയാൻ ജസീന്ത മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചിരുന്നു. 50 ലക്ഷത്തോളം ജനസംഖ്യയുള്ള ന്യൂസീലാൻഡിൽ കൊറോണ മൂലം ഇതുവരെ 25 പേർ മാത്രമാണ് മരിച്ചത്.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…