യു.എ.ഇയിലെ ദുബായ്, റാസൽ ഖൈമാ, ഷാർജ,അബുദാബി, അജ്മാൻ എന്നിവിടങ്ങളെ പ്രധാന പശ്ചാത്തലമാക്കി ചിത്രീകരിക്കുന്ന, ആയിരത്തൊന്നാം രാവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഏപ്രിൽ ആറ് ബുധനാഴ്ച്ച ആരംഭിച്ചു.പ്രശസ്ത സംവിധായകനായ സലാം ബാപ്പുവാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.
മോഹൻലാൽ, ഫഹദ് ഫാസിൽ, ആസിഫ് അലി, തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിച്ച റെഡ് വൈൻ, മമ്മൂട്ടി നായകനായ മംഗ്ലീഷ് എന്നീ ചിത്രങ്ങൾക്കു ശേഷം സലാം ബാപ്പു സംവിധാനം ചെയ്യുന്ന ചിത്രമാണിത്.തൻ്റെ കഴിഞ്ഞ രണ്ടു ചിത്രങ്ങളുടേയും തിരക്കഥകൾ മറ്റുള്ളവരാണ് ഒരുക്കിയതെങ്കിൽ ഇക്കുറി തൻ്റെ പുതിയ ചിത്രത്തിന് സലാം ബാപ്പു തന്നെ തിരക്കഥ ഒരുക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.ഇതിനു മുമ്പ് ഒരു കന്നഡ ചിത്രത്തിനു വേണ്ടി സലാം ബാപ്പു തിരക്കഥ രചിച്ചിരുന്നു.
ഭാവന നായികയായി അഭിനയിച്ചsreekrishna@gmail.com എന്ന ചിത്രത്തിനു വേണ്ടി തിരക്കഥ രചിച്ചിരുന്നു. അതിനു ശേഷം ഇപ്പോഴാണ് ഈ രംഗത്തേക്കു കൂടി കടന്നു വരുന്നത്. ഉച്ചക്ക് പന്ത്രണ്ടു മണിക്ക് ഇൻഡ്യൻ അസ്സോസ്സിയേഷൻ ഹാളിലായിരുന്നു ലളിതമായ ചടങ്ങോടെ തുടക്കമിട്ടത്.: യു.എ.ഇ.യിലെ സാമൂഹ്യ, സാംസ്ക്കാരിക, കലാ കൂട്ടായ്മകളിലെ പ്രവർത്തകർ, അണിയറ പ്രവർത്തകർ, ബസുമിത്രാദികൾ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു തുടക്കം.നിർമ്മാതാക്കളായ ഗ്യാംകുമാർ എസ്., സിനോ ജോൺ തോമസ്, ഷെറീഫ് എം.പി. എന്നിവർ ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് തുടക്കമിട്ടത്.സിനോ ജോൺ തോമസ്, ഷെരീഫ്.എം.പി. എന്നിവർ സ്വിച്ചോൺ കർമ്മവും ശ്യാംകുമാർ ഫസ്റ്റ് ക്ലാപ്പും നൽകി.
ഇൻഡ്യൻ അസ്സോസ്സിയേഷൻ ചെയർമാൻ എസ്.എസലിം ,ഇൻകാസ് വൈസ് പ്രസിഡൻ്റ് നാസർ അൽ മഹാ വൈ.എം.സി.എ.പ്രസിഡൻ്റ് കിഷോർ ഗോൾഡൻ എസ് ഗ്രൂപ്പ് ഓപ്പറേഷൻ മാനേജർ എൽ ജോ മാത്യു, എന്നിവർ ആശംസകൾ നേർന്നു.സംവിധായകൻ സലാം ബാപ്പു സ്വാഗതമാശംസിച്ചു.സൗഹൃദത്തിൻ്റെ കഥ പറയുന്ന ഈ ചിത്രം ബിരുദ പഠനത്തിനു ശേഷം മലപ്പുറത്തു നിന്നും ദുബായിലെത്തുന്ന ഒരു യുവാവിൻ്റെ കഥയാണ് ഈ ചിത്രം പറയുന്നത്.താൻ ഇതുവരെ കണ്ടതോ കേട്ടതോ പ്രതീക്ഷിച്ചതോ അല്ലാത്ത ഒരു നഗരത്തിൽ എത്ത അല്ലാത്ത ഒരു നഗരമാണ് അയാൾക്കവിടെ കാണാൻ കഴിയുന്നത്.
പുതിയ അനുഭവങ്ങളുമായി ഈ നഗരത്തിലെ യുവാവിൻ്റെ ജീവിതമാണ് ഈ ചിത്രം പറയുന്നതെന്ന് സംവിധായകൻ സലാം ബാപ്പു പറഞ്ഞു.പുതിയ തലമുറയിലെ ശ്രദ്ധേയനടൻ ഷൈൻ നിഗമാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.സോഷ്യൽ മീഡിയായിലൂടെ വൻ തരംഗമായി മാറിയ ജുമാ നാ ഖാൻ – ഈ ചിത്രത്തിലെ നായികയാകുന്നു.കണ്ണൂർ സ്വദേശിനിയായ ജുമാനാ ഖാൻ ഇപ്പോൾ ദുബായിൽ സെറ്റിൽ ചെയ്തിരിക്കുന്നു.സൗബിൻ ഷാഹിർ, രൺജി പണിക്കർ ജോയ് മാത്യു, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത് അലക്സാബർ , അഫ്സൽ അച്ചൻ തുടങ്ങിയ പ്രശസ്ത താരങ്ങളും യു.എ.ഇ.യിലെ നിരവധി കലാകാരന്മാരും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
ഹൃദയം തുടങ്ങി നിരവധി ചിത്രങ്ങളിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഒരുക്കി ശ്രദ്ധേയനായ ഹിഷാം അബ്ദുൾ വഹാബ് ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നു.സുഹൈൽ സുഹൈൽ മുഹമ്മദ് കോയയുടേതാണ് ഗാനങ്ങൾ. ഛായാഗ്രഹണം. വിഷ്ണുതണ്ടാശ്ശേരി.എഡിറ്റിംഗ് – രഞ്ജൻ ഏബ്രഹാം.കലാസംവിധാനം -സുരേഷ് കൊല്ലം.. മേക്കപ്പ് – ജിതേഷ് പൊയ്യ .കോസ്റ്റ്യും – ഡിസൈൻ.- ഇർഷാദ് ചെറുകുന്ന്. പ്രൊഡക്ഷൻ കൺട്രോളർ- ശ്രീകുമാർ ചെന്നിത്തല ‘ഗോൾഡൻ എസ്. പിക്ച്ചേഴ്സിൻ്റെ ബാനറിൽ ശ്യാംകുമാർ എസ്.സിനോ ജോൺ തോമസ്, ഷെരീഫ്, എം.പി. എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു.അമ്പതു ദിവസത്തോളം യു.എ.ഇയിലെ വിവിധ പ്രവിശ്യകളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണമുണ്ടാകും -ഒരാഴ്ച്ചത്തെ ചിത്രീകരണം കേരളത്തിലുമുണ്ടാകും.ഫോട്ടോ – രാംദാസ് മാത്തൂർ.
വാഴൂർ ജോസ്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…