Entertainment

“അബ്രഹാം ഓസ്‌ലർ”; മിഥുൻ മാനുവൽ തോമസിന്റെ ചിത്രം, “ജയറാം” നായകൻ

അഞ്ചാം പാതിരായുടെ കലാപരവും സാമ്പത്തികവുമായ വൻ വിജയത്തിനു ശേഷം മിഥുൻ മാനുവൽ തോമസ്  സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അബ്രഹാം ഓസ് ലർ.
മെഡിക്കൽ ക്രൈംത്രില്ലർ ജോണറിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം മെയ് ഇരുപത് ശനിയാഴ്ച്ച തൃശൂരിൽ ആരംഭിക്കുന്നു.


ഈ ചിത്രമുൾപ്പടെ മൂന്നു ത്രില്ലർ സിനിമകളാണ്  മിഥുൻ മാനുവൽ തോമസ്സിന്റേതായി ചിത്രീകരണം നടന്നു വരുന്നത്. നവാഗതനായ വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന വിന്റേജ് ഹൊറർ ചിത്രമായ ഫീനിക്സ് ,  അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ലീഗൽ ക്രൈം ത്രില്ലറായ , സുരേഷ് ഗോപി – ബിജു മേനോൻ കോമ്പിനേഷനിലെ മൾട്ടി സ്റ്റാർ ചിത്രമായ ഗരുഡൻ എന്നീ ചിത്രങ്ങളാണിവ.
ഫീനിക്സ് , ഗരുഡൻ എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുനാണ്.
അങ്ങനെ ഒരേ സമയം മൂന്നു ചിത്രങ്ങളുടെ അമരക്കാരനായിരിക്കുകയാണ് മിഥുൻ മാനുവൽ തോമസ്.


ഈ മൂന്നു ചിത്രങ്ങളും ത്രില്ലർ വിഭാഗത്തിലുള്ളതാണ് എന്നത് മറ്റൊരു പ്രത്യേകതയാണ്.
അഞ്ചാം പാതിരാക്കു ശേഷം അൽപ്പം ഇടവേള കഴിഞ്ഞ് ശക്തമായ കടന്നുവരവാണ്. മിഥുൻ നടത്തിയിരിക്കുന്നത്. നേരമ്പോക്കിന്റെ ബാനറിൽ ഇർഷാദ് എം.ഹസ്സനും മിഥുൻ മാനുവൽ തോമസ്സ്യം ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ജയറാമാണ് അബ്രഹാം ഓസ്‌ലർ എന്ന ടൈറ്റിൽ റോൾ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ജയറാം എന്ന നടന്റെ അഭിനയ ജീവിതത്തിന് നിർണ്ണായകമായ വഴിത്തിരിവാകുന്ന ചിത്രമായിരിക്കും ഇതിലെ അബ്രഹാം ഓസ് ലർ.
മെയിൻ സ്ടീം സിനിമയിൽ ജയറാമിന്റെ അതിശക്തമായ സാന്നിദ്ധ്യമായിരിക്കും. ഈ ചിത്രം.
അർജുൻ അശോക്, ജഗദീഷ്, സായ് കുമാർ, ദിലീഷ് പോത്തൻ, അനശ്വരരാജൻ, സെന്തിൽ കൃഷ്ണ ആര്യ സലിം, അർജുൻ നന്ദകുമാർ, അസീം ജമാൽ, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
രചന – ഡോക്ടർ രൺധീർ കൃഷ്ണൻ.
സംഗീതം – മിഥുൻ മുകുന്ദ്.
ഛായാഗഹണം – തേനി ഈശ്വർ .
എഡിറ്റിംഗ് – സൈജു ശ്രീധർ.
കലാസംവിധാനം – ഗോകുൽദാസ്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ജോൺ മന്ത്രിക്കൽ.
ലൈൻ പ്രൊഡ്യൂസർ – സുനിൽ സിംഗ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ്.
പ്രൊഡക്ഷൻ കൺടോളർ – പ്രശാന്ത് നാരായണൻ.
തൃശൂർ, കോയമ്പത്തൂർ, വയനാട് എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

Sub Editor

Recent Posts

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

8 mins ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

12 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

15 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

20 hours ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

1 day ago

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു.

ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…

1 day ago