തെന്നിന്ത്യയുടെ പ്രിയ നായിക കാജൽ അഗർവാളും ഗൗതം കിച്ച്ലുവും ഇന്ന് വിവാഹിതരായി. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലെ സിനിമകൾക്ക് പേരുകേട്ട താരം ഈ മാസം ആദ്യം വിവാഹത്തെക്കുറിച്ച് അറിയിച്ചിരുന്നു. കൊറോണ വൈറസ് പാൻഡെമിക് കാരണം വിവാഹ ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തുള്ളു. ബിസിനസുകാരനും ഇന്‍റീരിയര്‍ ഡിസൈനറുമാണ് ഗൗതം കിച്ച്ലു.
വിവാഹത്തിന് മുമ്പുള്ള ഹൽദി, മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ കാജൽ പങ്കിടുന്നുണ്ടായിരുന്നു. കാജൽ വിവാഹത്തിന് ചുവന്ന ലഹങ്ക ആയിരുന്നു അണിഞ്ഞിരുന്നത്. . ഐവറി നിറമുള്ള ഷെർവാണിയായിരുന്നു ഗൗതമിന്റെ വേഷം.
2004ല്‍ റിലീസ് ചെയ്ത ക്യൂം! ഹോ ഗയാ നാ എന്ന ബോളിവുഡ് ചലച്ചിത്രത്തിലൂടെയാണ് കാജൽ അഭിനയരംഗത്തേക്ക് ചുവടു വെക്കുന്നത്. ഇന്റീരിയർ ഡിസൈനിനും ഗാർഹിക അലങ്കാര പരിഹാരങ്ങൾക്കുമുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഡിസ്‌കേർൺ ലിവിംഗിന്റെ സ്ഥാപകനാണ് ഗൗതം കിച്ച്ലു.
മുകളിലേക്ക് ഉറ്റുനോക്കി നിൽക്കുന്ന അർജുൻ അശോകൻ, അർജൻ്റെ ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽഅമർത്തിപ്പിടിച്ചിരിക്കുന്ന അൽത്താഫ് സലിം, ബാലു വർഗീസ്, സനൂപ് തൈക്കൂടം,ശരത്…
M9 മോട്ടോർവേയിലെ ദാരുണ അപകടത്തിന്റെ പശ്ചാത്തലത്തിൽ അയർലണ്ടിലെ റോഡുകളിൽ നടക്കുന്ന അശ്രദ്ധമായ ഡ്രൈവിങ്ങിനോട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് Taoiseach Micheál…
The Church of Scientology & Community Centre of Dublin has highlighted a series of community…
അയർലണ്ടിൽ വീടുകളുടെ നവീകരണത്തിനും വിപുലീകരണ പ്രവർത്തനങ്ങൾക്കുമായി എടുക്കുന്ന മോർട്ട്ഗേജ് ടോപ്പ്-അപ്പ് വായ്പകൾ 16 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയതായി മോർട്ട്ഗേജ്…
അയർലണ്ടിലെ കോ കിൽഡെയറിലെ M9 മോട്ടോർവേയിൽ എതിർദിശയിൽ സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർ മരിച്ചു.…
വാട്ടർഫോർഡ്: കുട്ടികളിലെ സർഗ്ഗവാസനകളും കലാപരവുമായ കഴിവുകളും പ്രോത്സാഹിപ്പിക്കുന്നതിനുമായി വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ 'എന്റെ മലയാളം - ക്രിയേറ്റീവ് ഹബ്ബിന്റെ'…