പാരീസ്: പ്രശസ്ത ആഫ്രിക്കന്‍ ജാസ് സിംഗര്‍ മനു ദിബാങോ (86) കൊവിഡ്-19 ബാധിച്ച് മരിച്ചു. പാരിസില്‍ വെച്ചാണ് ഇദ്ദേഹം മരണപ്പെട്ടത്. തീര്‍ത്തും സ്വകാര്യമായി ദിബാങോയുടെ മരണാനന്തര ചടങ്ങുകള്‍ നടത്തുമെന്നും അനുശോചന ചടങ്ങ് പിന്നീട് നടത്തുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
1972 ലെ ഹിറ്റായ സോള്‍ മകോസ എന്ന ആല്‍ബത്തിലൂടെയാണ് ദിബാങോ ആഗോള പ്രശസ്തിയാര്‍ജിക്കുന്നത്. ആഫ്രിക്കന്‍ ജാസ് സംഗീതത്തിന് ആഗോളതലത്തില്‍ പ്രശസ്തി നേടിക്കൊടുത്ത ആദ്യ വ്യക്തിയാണ ഇദ്ദേഹം അറിയപ്പെടുന്നത്.
2009 ല്‍ ത്രില്ലര്‍ എന്ന ആല്‍ബത്തിനുവേണ്ടി മൈക്കല്‍ ജാക്‌സന്‍ തന്റെ മ്യൂസിക് അനുവാദമില്ലാതെ ഉപയോഗിച്ചു എന്ന് പറഞ്ഞ് ഇദ്ദേഹം രംഗത്തെത്തിയിരുന്നു. പിന്നീട് ഈ ആരോപണം കോടതിയില്‍ വെച്ച് ഒത്തു തീര്‍പ്പാവുകയായിരുന്നു.
മരിച്ച ഫ്രാന്‍സില്‍ മരണാനന്തര ചടങ്ങുകള്‍ക്ക് മരണപ്പെട്ടയാളുടെ അടുത്ത ആള്‍ക്കാരായ 20 പേര്‍ ഒഴികെ മറ്റാരും പങ്കെടുക്കരുതെന്ന് ഔദ്യോഗിക നിര്‍ദ്ദേശമുണ്ട്. കൊവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടി. ഫ്രാന്‍സില്‍ ഇതുവരെ 806 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 19856 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…