അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെയൊക്കെ ഏറെ അനശ്വരമാക്കുന്ന വിജയരാഘവൻ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുവാനായി എത്തുന്നു. ഔസേപ്പ് എന്ന എൺപതുകാരൻ്റെ കഥാപാത്രത്തിലൂടെ.
നവാഗതനായ ശരത്ചന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ പുറത്തുവിട്ടു.
മാർച്ച് ഏഴിന് പ്രദർശനെത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ഈ ടീസർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ശബ്ദിക്കുന്ന രംഗങ്ങൾ ഒന്നുമില്ലാതെ നിരവധി ഷോട്ടുകൾ മാത്രമാണ് ടീസറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ഒരുപക്ഷെ മലയാള സിനിമയിൽ തികച്ചും പുതുമയായ ഒരനുഭവമായിരിക്കും ഈ ചിത്രത്തിൻ്റെ ടീസർ
സംഭാഷണങ്ങളൊന്നുമില്ലെങ്കിലും, പ്രേക്ഷകർക്ക് ഏറെ ഉദ്വേഗവും കൗതുകവു മൊക്കെ നൽകി ചിത്രത്തിൻ്റെ പൊതുവായ സ്വഭാവം കാട്ടിത്തരുന്നു.
ഒരു കുട്ടംബത്തിൻ്റെ നാല് ചുവരുകൾക്കുള്ളിൽ ചാരം മൂടിക്കിടക്കുന്ന കനലിൻ്റെ മനസ്സുമായി ജീവിക്കുന്ന ഏതാനും മനുഷ്യർ. അവരുടെ മനസ്സ് മുറിവേറ്റതെന്തിന്? ഏറെ ആകാംക്ഷയോടെ തന്നെ ഇതിനുത്തരം കണ്ടെത്തുകയാണ് ഔസേപ്പിൻ്റെ ഒസ്യത്ത് എന്ന ചിത്രത്തിലൂടെ. മെഗൂർ ഫിലിംസിൻ്റെ ബാനറിൽ എഡ്വേർഡ് ആൻ്റെണിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
വിജയരാഘവനു പുറമേ ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ, ഹേമന്ത് മേനോൻ, ജോജി.കെ. ജോൺ, അപ്പുണ്ണി ശശി, ലെന, കനികുസൃതി, സെറിൻ ഷിഹാബ്, അഞ്ജലി കഷ്ണ , സജാദ് ബൈറ്റ്, നോർഡി പൂഞ്ഞാർ, ശീരാഗ്, ചാരുചന്ദന , എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫസൽ ഹസ്സൻ്റേതാണ് തിരക്കഥ.
സംഗീതം – സുമേഷ് പരമേശ്വർ.
ഛായാഗ്രഹണം -അരവിന്ദ് കണ്ണാബിരൻ’
എഡിറ്റിംഗ്-ബി.അജിത് കുമാർ.
പ്രൊഡക്ഷൻ ഡിസൈനർ – അർക്കൻ.എസ്. കർമ്മ
മേക്കപ്പ് – നരസിംഹസ്വാമി
കോസ്റ്റ്യും ഡിസൈൻ -അരുൺ മനോഹർ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – കെ.ജെ. വിനയൻ.
എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – സ്ലീബാ വർഗീസ്. &സുശീൽ തോമസ്.
ലൊക്കേഷൻ മാനേജർ – നിക് സൻ കുട്ടിക്കാനം.
പ്രൊഡക്ഷൻ മാനേജർ. ശിവപ്രസാദ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- പ്രതാപൻ കല്ലിയൂർ
പ്രൊഡക്ഷൻ കൺട്രോളർ – സിൻ ജോ ഒറ്റത്തൈക്കൽ.
കുട്ടിക്കാനം, ഏലപ്പാറ, പീരുമേട്, കൊച്ചി ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.
ഫ്രോട്ടോ – ശ്രീജിത്ത് ചെട്ടിപ്പടി
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
സമ്പത്തിലും, പ്രൗഢിയിലും മുമ്പന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിൽ പൊതുവേ കാണപ്പെടുന്ന ഒരു കാര്യമുണ്ട്. ഇവരുടെയൊക്കെ തറവാടുകളുടെ അധമ മൂലയിൽ ആരും…
യൂറോപ്യൻ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരും സർക്കാർ മേധാവികളും പങ്കെടുക്കുന്ന നിർണായക ഉച്ചകോടികൾക്ക് മുന്നോടിയായി ഡബ്ലിനിൽ വൻ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. നവംബർ…
പോർച്ചുഗീസ് ജെഴ്സിയിൽ ഇനി ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ കളിയഴകുണ്ടാകില്ല. 23 വർഷത്തെ കരിയറിന് വിരാമമിടുകയാണെന്ന് താരം അറിയിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ്…
അയർലണ്ടിലെ പ്രമുഖ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് അയർലണ്ടിന്റെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളിൽ ഇന്ന് (നവംബർ 5) അപ്രതീക്ഷിത സാങ്കേതിക തടസ്സം.…
അയർലണ്ടിൽ 2027 അധ്യയന വർഷത്തിൽ യൂണിവേഴ്സിറ്റികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബിരുദ കോഴ്സുകൾക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായുള്ള CAO (Central…
സൈക്കോ പാക്ക് ജോണറിൽ , വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ട എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.തുടക്കം മുതൽ…