“പാപ്പച്ചൻ ചേട്ടാ….. ഒരാളെ ഞാനങ്ങോട്ടു പരിചയപ്പെടുത്തട്ടെ… ഈ അയൽവക്കംകാരൊക്കെ ഇട്ടിട്ടു പോയി എന്ന പരാതി വേണ്ട…കാതുകുത്തിയവൻ പോയാൽ കടുക്കനിട്ടവനെ ഞാൻ കൊണ്ടുവരും…”
“എൻ്റെ പേരു സ്റ്റീഫൻ… ഈ റോഡിൻ്റെ പണിക്കു വേണ്ടി വന്നതാ…”
നാട്ടിലെ എല്ലാക്കാര്യത്തിലും ഓടി നടന്നു തലയിടുന്ന ‘മെംബർ’, അവിടെ പുതുതായി എത്തിയ റോഡുപണി സൂപ്പർവൈസറെ നാട്ടുകാർക്കിടയിൽ പരിചയപ്പെടുത്തുന്നതിലെ ചില രംഗങ്ങളായിരുന്നു ഈ ദൃശ്യങ്ങളിൽ കാണാൻ കഴിഞ്ഞത്.
സ്റ്റീഫനെ ദിലീഷ് പോത്തനും, മെംബറെ ജാഫർ ഇടുക്കിയുമാണ് അവതരിപ്പിച്ചിരിക്കുന്നത്.
കാപി പ്രൊഡക്ഷൻസ് നിർമിച്ച് തോമസ് സെബാസ്‌റ്റ്യൻ സംവി ധാനം ചെയ്യുന്ന അം അഃ എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട ഒഫീഷ്യൽ ട്രീസറിലെ ചില ഭാഗങ്ങളായിരുന്നു ഇത്. ഒരു മലയോര ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. എൻഅവിടെ റോഡു പണിക്കെത്തുന്ന ഒരു സൂപ്പർവൈസർ സ്റ്റീഫൻ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചു കൊണ്ട് ആഗ്രാമത്തിൻ്റെ നേർക്കാഴ്ച്ചയാണ് തോമസ് സെബാസ്റ്റ്യൻ ഈ ചിത്രത്തിലൂടെ കാട്ടിത്തരുന്നത്.
സ്റ്റീഫൻ ആ നാട്ടിലെ ജനങ്ങളുമായി ഇടപഴകുകയും, അതിലൂട ചില സത്യങ്ങളുടെ തിരിച്ചറിവുകളുമൊക്കെ ഈ ചിത്രത്തെ സ്പർശിക്കുന്നുണ്ട്. സൂപ്പർവൈസറും ഈ നാട്ടുകാരും തമ്മിലുള്ള ആത്മബന്ധവും ഈ ചിത്രത്തിൻ്റെ അകമ്പടിയായുണ്ട്. തികഞ്ഞ ഫാമിലി ഡ്രാമയെന്ന് ഒറ്റവാക്കിൽ ഈ ചിത്രത്തെക്കുറിച്ചു പറയാം.
മലയോര ഗ്രാമത്തിൻ്റെ ജീവിത രീതികളെ ചേർത്തു നിർത്തി തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിൽ.
അലൻസിയർ, ടി.ജി. രവി, രഘുനാഥ് പലേരി, ജയരാജ് കോഴിക്കോട്, നവാസ് വള്ളിക്കുന്ന്, തമിഴ് താരം ദേവദർശിനി, മീരാവാസുദേവ്, ശ്രുതി ജയൻ മാലാ പാർവ്വതി, മുത്തുമണി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.
തിരക്കഥ – കവിപ്രസാദ് ഗോപിനാഥ്. സംഗീതം – ഗോപി സുന്ദർ.
ഛായാഗ്രഹണം – അനീഷ് ലാൽ.
എഡിറ്റിംഗ് – ബിജിത് ബാല.
കലാ സംവിധാനം – പ്രശാന്ത് മാധവ്.
മേക്കപ്പ് – രഞ്ജിത്ത് അമ്പാടി.
കോസ്റ്റ്യും ഡിസൈൻ – കുമാർ എടപ്പാൾ. സ്റ്റിൽസ് – സിനറ്റ് സേവ്യർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറയക്ടർ – ഗിരീഷ് മാരാർ.
അസ്സോസ്സിയേറ്റ് ഡയറക്ടർ – ഷാമിലിൻ ജേക്കബ്ബ്.
നിർമ്മാണ നിർവ്വഹണം – ഗിരീഷ് അത്തോളി.
.തൊടുപുഴയിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം ജനുവരി ഇരുപത്തിനാലിന് രാജശ്രീ ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഐആർപി (IRP) കാർഡുകൾ പുതുക്കുന്നതിലുണ്ടാകുന്ന അനാവശ്യമായ കാലതാമസത്തിനെതിരെ ക്രാന്തി അയർലണ്ട് ഡബ്ലിൻ ജി എൻ ഐ ബി ഓഫീസിനു മുന്നിൽ…
2026 മാർച്ച് 8-ന് WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെബിനാർ, അന്താരാഷ്ട്ര വനിതാദിനത്തിന് കരുത്തുറ്റ സന്ദേശമായി. സ്ത്രീകളുടെ…
പണപ്പെരുപ്പ മുന്നറിയിപ്പിനെത്തുടർന്ന് , അടുത്തയാഴ്ച പലിശ നിരക്ക് ഉയർത്തുമെന്ന് ഓസ്‌ട്രേലിയയുടെ കേന്ദ്ര ബാങ്കിനോട് വെസ്റ്റ്പാക്, നാഷണൽ ഓസ്‌ട്രേലിയ ബാങ്ക്, കോമൺവെൽത്ത്…
ഐറിഷ് പൗരന്മാരെ സഹായിക്കുന്നതിനായി ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ സർക്കാർ ചാർട്ടർ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ എത്തിച്ചേരും.അബുദാബിയിൽ നിന്ന് 217…
Join us for a special evening honouring the life and legacy of Scientology founder Mr.…
കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…