വ്യത്യസ്ഥമായ അഞ്ചു കഥകൾ പറയുന്ന ആന്തോളജി സിനിമയാണ് അഞ്ചു വിത്തുകൾ(5 സീഡ് സ് )
അശ്വിൻ – പി.എസ്.ആണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.
അഞ്ചു കുട്ടികളുടെ ജീവിതത്തെ കേന്ദ്രീകരിച്ചുള്ളതാണ് ഈ ചിത്രം.
ഓരോ കുട്ടിയും അനുഭവിക്കുന്ന മനസ്സിക സംഘർഷങ്ങളേക്കുറിച്ചും അവർ അതിൽ നിന്നും എങ്ങനെ കരകയറുന്നു എന്നുമാണ് ഈ ചിത്രം പറയുന്നത്.
: ഒരു കുട്ടി മുത്തശ്ശിയോട് പറയുന്ന നിഷ്ക്കളങ്കയായ നുണ ആവളുടെ ഹൃദയത്തിൽ ആഴത്തിൽ മുറിവുണ്ടാക്കുന്നു. അതു തുടച്ചു നീക്കാനുള്ള കുട്ടിയുടെ ശ്രമം.
ഉത്തരവാദിത്ത്വമില്ലാത്ത പിതാവാണങ്കിലും അയാളിൽ നിന്നുള്ള സ്നേഹത്തിൻ്റേയും വാത്സല്യത്തിൻ്റേയും ചെറിയ പ്രകടനങ്ങൾ കുട്ടിയുടെ മനസ്സിന് സമാധാനം നൽകുമെന്നതാണ് രണ്ടാം കഥയിൽ പറയുന്നത്.
മുത്തച്ഛൻ്റെ അലോസരത്തിൽ നിന്നും രക്ഷപെടാനായി ഒരു കുട്ടിയുടെ പ്രാർത്ഥന യാഥാർത്ഥ്യമാകുന്നതും അത് അവനിൽ സൃഷ്ടിച്ച ആഘാതത്തിൽ നിന്നും.
എങ്ങനെ മോചിതനാകുന്നു എന്നതുമാണ് മറ്റൊരു ചിത്രം പറയുന്നത്.
ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന ഒരു ആൺകുട്ടിയുടെ ജീവിതത്തിൽ അപ്ര തീക്ഷിതമായുണ്ടായ
ഒരു ദുരന്തവും. തുടർന്ന് സമാധാനത്തിലേക്കുള്ള അവൻ്റെ യാത്രയുമാണ് മറ്റൊരു ചിത്രം പറഞ്ഞു വയ്ക്കുന്നത്..
മാതാപിതാക്കമുടെ വേർപിരിയലും അപ്രതീക്ഷിതമായ അവരുടെ പുനഃസമാഗത്തിലെ സന്തോഷം അനുഭവിക്കുന്ന കുട്ടിയുടേയും കഥയാണ് മറ്റൊരു ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
അശ്വിൻ
മ്യൂസിക്ക് ആൽബങ്ങളും, ടെലിഫിലിമുകളും സംവിധാനം ചെയ്തു കൊണ്ടാണ് അശ്വിൻ്റ കടന്നുവരവ്.
ദൂരദർശനു വേണ്ടി ഒരുക്കിയ | ഒരിതൾ എന്ന ടെലിഫിലിമിലെ അഭിനയത്തിന് മകൾ മീനാക്ഷിക്ക് ഏറ്റം നല്ല ബാലതാരത്തിനുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ചിരുന്നു.
സോഫിയ, മീനാക്ഷി എന്നി മ്യൂസിക്ക് ആൽബങ്ങൾ യൂട്യൂബിൽ ഏറെ ഹിറ്റാണ്.
രൗദ്രം, ഔട്ട് ഓഫ് നൈറ്റ് എന്നീ ഷോർട്ട് ഫിലിമുകളും ഒരുക്കിയ അശ്വിൻ സഞ്ചാരം ഡോക്കുമെൻ്റെറിയിൽ ഫോട്ടോഗ്രാഫിയും
അഭിയിൽ സംഗീത സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട്.
അരിപ്പ:യിൽ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.
5 സീഡ്സ് എന്ന ഈ ചിത്രത്തിന് രണ്ടായിരത്തി ഇരുപത്തിരണ്ടിലെ കുട്ടികളുടെ ചിത്രമായി ‘ ഫിലിം ക്രിട്ടിക്സ് അസ്സോസ്സിയേഷൻ തെരഞ്ഞെടുത്തു.
ഇനിയും നിരവധി അംഗീകാരങ്ങൾ ലഭിക്കാൻ സാദ്ധ്യതയുള്ള ഈ ചിത്രം അടുത്തു തന്നെ പ്രദർശനത്തിനെത്തുക
യാണ്.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL,
യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…
സെപ്റ്റംബർ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…
നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…
ഡബ്ലിൻ നഗരമധ്യത്തിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് പൊതുഗതാഗത സർവീസുകളിൽ വലിയ താമസവും തടസ്സവും നേരിടാൻ സാധ്യതയുണ്ടെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ്. ഗrafton…
സിനിമയെന്ന ദൃശ്യമാധ്യമത്തിൻ്റെ സാധ്യതകൾ ഏറെ വലുതാണ്. നമുക്കു പറയാൻ കഴിയുന്ന കാര്യങ്ങൾ പ്രതീക്ഷിക്കുന്നതിലും ഉപരിയായി നമുക്ക് പ്രേഷകരിലേക്ക് എത്തിക്കാൻ ദൃശ്യ…
പൗരത്വത്തിന് എട്ട് വർഷത്തെ താമസം, ഭാഷാ പരീക്ഷ, സാമ്പത്തിക സ്വയംപര്യാപ്തത എന്നിവ നിർബന്ധമാക്കാൻ നീക്കം അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ…