രാമലീലയുടെ മികച്ച വിജയത്തിനു ശേഷം അരുൺ ഗോപി-ദിലീപ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണത്തിന് സെപ്റ്റംബർ ഒന്ന് വ്യാഴാഴ്ച്ച തുടക്കമായി.
കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ നടന്ന ചടങ്ങിലൂടെയാണ് തുടക്കമായത്.
അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്
ഈ ചിത്രത്തിലൂടെ പ്രശസ്ത ബോളിവുഡ് താരം തമന്ന ആദ്യമായി മലയാളത്തിലെത്തുന്നു എന്നതും ഏറെ ശ്രദ്ധേയമാണ്.
ദിലീപ് ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് തുടക്കമായത്.
തുടർന്ന് വി നായക അജിത്, അരുൺ ഗോപി ,, സിദ്ദിഖ്, ഉദയ്കൃഷ്ണൻ, എന്നിവർ ഈ ചടങ്ങ് പൂർത്തികരിച്ചു.വിനായക അജിത് സ്വിച്ചോൺ കർമ്മം നടത്തി, ദിലീപും തമന്നയും ചേർന്ന് ഫസ്റ്റ് ക്ലാപ്പും നൽകി.
വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന ഒരു പാൻ ഇന്ത്യൻ ചിത്രമായിരിക്കുമിത്. ദിലീപിനു പുറമേ ദക്ഷിണേന്ത്യൻ ഭാഷകളിലേയും ബോളിവുഡ്ഢിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.
ഗുജറാത്ത്, മുംബൈ, ജാർഖണ്ഡ്, എന്നിവിടങ്ങളിലായാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം നടക്കുക.പുർണ്ണമായും ഉത്തരേന്ത്യയിൽ നടക്കുന്ന കഥ.
ഉദയ് കൃഷണ യുടേതാണ് തിരക്കഥ’
സംഗീതം സാം, സി.എസ്.
ഷാജികുമാറാണ് ഛായാ’
ഗ്രാഹകൻ. എഡിറ്റിംഗ് – വിവേക് ഹർഷൻ.
കോസ്റ്റ്യും – ഡിസൈൻ – പ്രവീൺ വർമ്മ,
മേക്കപ്പ് -രഞ്ജിത്ത് അമ്പാടി -ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -രതീഷ് പാലോട്. അസ്സോസ്സിയേറ്റ് ഡയറക്ടർ- റാം പാർത്ഥൻ
പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – ഷിഹാബ് വെണ്ണല, പ്രൊജക്റ്റ് ഡിസൈനർ – നോബിൾ ജേക്കബ്.
സെപ്റ്റംബർ പതിനഞ്ചു മുതൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണമാരംഭിക്കുന്നു.
വാഴൂർ ജോസ്.
ഫോട്ടോ – രാംദാസ് മാത്തൂർ
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…