മലയാളത്തിലെ പ്രശസ്തരായ ജയരാജ്, അമൽ നീരദ് ,രമേഷ് പിഷാരടി, സഖരിയ എന്നീ സംവിധായകർക്കൊപ്പം പ്രവർത്തിച്ചു പോന്നിരുന്നആസാദ് അലവിൽ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ്,അസ്ത്ര”.പോറസ് സിനിമാസിൻ്റെ ബാനറിൽ പ്രേം കല്ലാട്ടാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വയനാടിൻ്റെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന ഒരു ക്രൈം ഇൻവസ്റ്റിഗേഷനാണ് ഈ ചിത്രം.കേരളത്തിലെ ഇന്നത്തെ സാമൂഹ്യ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി.
നമ്മുടെ നിത്യജീവിതവുമായി ഏറെ ബന്ധമുള്ള നിരവധി സംഭവങ്ങൾ ഈ ചിത്രത്തെ പ്രേക്ഷകനിലേക്ക് ഏറെ അടുപ്പിക്കുന്നു.അമിത് ചക്കാലക്കൽ നായകനാകുന്ന ഈ ചിത്രത്തിൽ പുതുമുഖം സുഹാസിനികുമരനാണ് നായിക.കലാഭവൻ ഷാജോൺ, സന്തോഷ് കീഴാറ്റൂർ, സെന്തിൽ കൃഷ്ണ, മേഘനാഥൻ, കോട്ടയം രമേഷ്, ബാലാജി ശർമ്മ, നീനാ ക്കുറുപ്പ് ,സോനാ ഹൈഡൻ, എന്നിവരും പുതുമുഖങ്ങളായ ജിജുരാജ്, ദുഷ്യന്ത് ജയ എന്നിവരും, പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വിനു.കെ.മോഹൻ- ജിജുരാജ് എന്നിവരുടേതാണ് തിരക്കഥ. ഹരി നാരായണൻ്റെ വരികൾക്ക് മോഹൻ സിതാര ഈണം പകർന്നിരിക്കുന്നു ‘പശ്ചാത്തല സംഗീതം – റോണി റാഫേൽമണി പെരുമാൾ ഛായാഗ്രഹണവും അഖിലേഷ് മോഹൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം – ഷംജിത്ത് രവി. മേക്കപ്പ് -രഞ്ജിത്ത് അമ്പാടി. കോസ്റ്യും – ഡിസൈൻ- അരുൺ മനോഹർ. എക്സിക്കുട്ടീവ്.പ്രൊഡ്യൂസർ – പ്രീ നന്ദ് കല്ലാട്ട്. പ്രൊഡക്ഷൻ ഡിസൈനർ -ഉണ്ണി സക്കേവൂസ്. നിശ്ചല ഛായാഗ്രഹണം- രാംദാസ് മാത്തൂർ, പ്രൊഡക്ഷൻ കൺട്രോളർ-രാജൻ ഫിലിപ്പ്.
ഡിസംബർ അവസാനവാരത്തിൽ വയനാട്ടിലെ വിവിധ ലൊക്കേഷനുകളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണമാരംഭിക്കുന്നു. സാഗാ ഇൻ്റർനാഷണൽ ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…
ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…
വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…
നിർദിഷ്ട ഐറിഷ് പൗരത്വ നിയമഭേദഗതികളിൽ നിലവിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരുടെ സാഹചര്യം പ്രത്യേകം പരിഗണിക്കണമെന്ന് ക്രാന്തി…
DMC സംഘടിപ്പിക്കുന്ന DMC ALL IRELAND CHESS TOURNAMENT – SEASON 2 ഒക്ടോബർ 17, 2026 ശനിയാഴ്ച ലൗത്ത്…