നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് മമ്മൂട്ടി നായകനാകുന്ന ബസൂക്ക എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.
തീയേറ്റർ ഓഫ്ഡ്രീംസിന്റെ ബാനറിൽ പ്രശസ്ത തിരക്കഥാകൃത്ത് ജിനു വി ഏബ്രഹാം , ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
നീട്ടിവളർത്തിയ മുടി പിന്നിൽക്കെട്ടി, അൽപ്പം താടിയും കൂളിംഗ് ഗ്ളാസ്സും ജാക്കറ്റും ധരിച്ച് നിൽക്കുന്ന ലുക്കിലാണ് മമ്മൂട്ടി.
വേഷത്തിലും രൂപത്തിലുമെല്ലാം ഏറെ വ്യത്യസ്ഥത പുലർത്തിക്കൊണ്ടാണ് ഈ കഥാപാത്രത്തെ പ്രേക്ഷകർക്കുമുന്നിൽ എത്തുന്നതെന്ന് ഈ ലുക്കിലൂടെ മനസ്സിലാക്കാം.
ഏറെ നിഗൂഢതകൾ ഒളിപ്പിച്ചിരിക്കുന്ന ഒരു കോപാത്രമായിത്തന്നെ കണക്കാക്കാം. ഗയിം ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഈ ചിതത്തിൽ മമൂട്ടിയുടെ കഥാപാത്രം ഏറെ കൗശലം നിറഞ്ഞതാണ്.
ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നതു കൂടാതെ നിരവധി വ്യത്യസ്ഥമായ ഗറ്റപ്പുകളിലൂടെയാണ് മമ്മൂട്ടി പ്രേഷകർക്കു മുന്നിലെത്തുന്നത്.
ഉയർന്ന സാങ്കേതികമികവോടെ അവതരിപ്പിക്കുന്ന ഒരു ഹൈടെക്ക് മൂവിയാണിത്.
പ്രശസ്ത നടൻ ഗൗതം മേനോൻ, മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സിദ്ധാർത്ഥ് ഭരതൻ, സണ്ണി വെയ്ൻ, ജഗദീഷ്. ഷൈൻ ടോം ചാക്കോ സുമിത്. (സ്ഫടികം ജോർജ് ) ദിവ്യ പിള്ള, ഐശ്വര്യ മേനോൻ, എന്നിവരും പ്രധാന താരങ്ങളാണ്.
സംഗീതം – മിഥുൻ മുകുന്ദ്.
ഛായാഗ്രഹണം – നിമേഷ് രവി,
എഡിറ്റിംഗ് – നൗഫൽ അബ്ദുള്ള.
കലാസംവിധാനം – അനീസ് നാടോടി.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സുജിത്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഷെറിൻ സ്റ്റാൻലി , പ്രതാപൻ കല്ലിയൂർ
പ്രെഡക്ഷൻ കൺട്രോളർ – സഞ്ജു ജെ.
കൊച്ചി, പാലക്കാട്, കോയമ്പത്തൂർ, ബാംഗ്ളൂർ എന്നിവിടങ്ങളിലായി ഈ ചിതത്തിന്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…