Entertainment

നദികളിൽ സുന്ദരി സെപ്റ്റംബർ പതിനഞ്ചിന്

വളരെ മനോഹരവും, രസാതരവുമായ ഒരു പ്രണയകഥയുടെ ചലച്ചിത്രാവിഷ്ക്കാരണ
മാഞ് നദികളിൽ സുന്ദരി യമുന.
നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവരാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.
സിനിമാറ്റിക് ഫിലിംസ് എൽ.എൽ.പി.യുടെ ബാനറിൽ വാട്ടർമാൻ മുരളി, വിലാസ് കുമാർ, സിമി മുരളി എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം സെപ്റ്റംബർ പതിനഞ്ചിന് പ്രദർശനത്തിനെത്തുന്നു.

വടക്കേ മലബാറിൻ്റെ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. എന്നും രാഷ്ട്രീയ സംഘർഷങ്ങൾ മുറ്റി നിൽക്കുന്ന ഈ മണ്ണിലെ വ്യത്യസ്ഥ രാഷ്ട്രീയ പാർട്ടികളിൽ വിശ്വസിക്കുന്ന ഏതാനും ചെറുപ്പക്കാരെ കേന്ദ്രീകരിച്ചാണ്  കഥാപുരോഗതി.
തീവ്രമായ ഇടതുപക്ഷ പ്രസ്ഥാനക്കാരും ആ പ്രസ്ഥാനത്തെ ശക്തമായി എതിർക്കുന്ന മറ്റൊരു പ്രസ്ഥാനത്തിലെ അംഗ ങ്ങളുമാണ് ഈ ചിത്രത്തിൻ്റെ പ്രധാന ഭാഗഭാക്കാകുന്നത്.
കണ്ണൻ, വിദ്യാധരൻ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കണ്ണൻ ഇടതുപക്ഷത്തിൻ്റേയും വിദ്യാധരൻ എതിർചേരിക്കാരനുമാണ്. ഇവർക്കു പിന്നിൽ എന്തിനും പോരുന്ന ഒരു സംഘം ചെറുപ്പക്കാരും. ഇവർക്കിടയിൽ സംഘർഷങ്ങളും ഉരസുകളും പതിവാണ്.
ഇതിനിടയിൽ അന്യനാട്ടിൽ നിന്നും ഒരു പെൺകുട്ടി ഈ നാട്ടിലേക്ക് എത്തുന്നതോടെ കഥാഗതിയിൽ പുതിയ വഴിത്തിരിവുകൾക്കും ഇടയായി.
ഉദ്വേഗവും സംഘർഷവുമൊക്കെ നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷത്തിലൂടെയാണ് ചിത്രം കടന്നു പോകുനതെങ്കിലും കൊച്ചു കൊച്ചു നർമ്മമുഹൂർത്തങ്ങൾ ഈ ചിത്രത്തെ ഏറെ രസാകരമാക്കുന്നു.

ധ്യാൻ ശ്രീനിവാസനും അജു വർഗീസുമാണ് കണ്ണനേയുംവിദ്യാധരനേയും അവതരിപ്പിക്കുന്നത്. നിർമ്മൽ പാലാഴി, സോഹൻ സീനുലാൽ, സുധീഷ്, നവാസ് വള്ളിക്കുന്ന്, ഉണ്ണിരാജാ, ശരത് ലാൽ, അനീഷ് ഗോപാൽ, രാജേഷ് അഴീക്കോട്, ദേവരാജ് കോഴിക്കോട്, ഭാനുമതി പയ്യന്നൂർ, പാർവ്വണ, രേവതി, ആമി ഗോപി പയ്യന്നർ, ഉഷ പയ്യന്നൂർ, വിസ്മയ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. പയ്യന്നൂർ, തളിപ്പറമ്പ് പ്രദേശങ്ങളിലെ നിരവധി കലാകാരന്മാർ, ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.


മനു മഞ്ജിത്തിൻ്റെ വരികൾക്ക് അരുൺ മുരളീധരൻ ഈണം പകർന്നിരിക്കുന്നു.
ഫൈസൽ അലി ഛായാഗ്രഹണവും രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം -അജയൻ മങ്ങാട്.
മേക്കപ്പ് -ജയൻ പൂങ്കുളം.
കോസ്റ്റ്യം -ഡിസൈൻ -സുജിത് മട്ടന്നർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – പ്രജിൻജെസ്സി.
പ്രൊഡക്ഷൻ മാനേജർ -മെഹ് മൂദ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – പ്രസാദ് നമ്പ്യാങ്കാവ്, അനീഷ് നന്ദിപുലം.
പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ.
വാഴൂർ ജോസ്.
ഫോട്ടോ – സന്തോഷ് പട്ടാമ്പി.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

2 hours ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

3 hours ago

ECB പലിശനിരക്ക് ഉയർത്തിയേക്കും; യൂറോസോൺ സമ്പദ്‌വ്യവസ്ഥയിൽ വീണ്ടും സമ്മർദം

പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…

4 hours ago

ഐറിഷ് പൗരത്വ നിയമം കടുപ്പിക്കുന്നു; താമസക്കാലയളവ് 8 വർഷമാക്കാൻ സർക്കാർ അംഗീകാരം

അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…

22 hours ago

അനധികൃത പാർക്കിംഗ്: ഡബ്ലിൻ സിറ്റി സെന്ററിൽ ക്ലാമ്പിങ്ങിന് പകരം ഇനി പിഴയും ടോവിങും ശക്തമാകും

ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…

1 day ago

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…

1 day ago