സ്നേഹത്തിൻ്റേയും കടപ്പാടുകളുടേയും ബസങ്ങളുടെയും നടുവിൽപ്പെട്ടു പോകുന്ന ഒരു ചെറുപ്പക്കാരൻ്റെ കഥ തികച്ചും റിയലിസ്റ്റിക്കായി പറയുകയാണ് ബോബൻ സാമുവൽ തൻ്റെ പുതിയ ചിത്രത്തിലൂടെ.
ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ഈ ചിത്രത്തിൻ്റെ ആരംഭം ജൂലൈ പതിമൂന്ന് വ്യാഴാഴ്ച്ച അന്നമനടക്കടുത്ത് അബാം തറവാട് ഹെറിറ്റേജിൽ വച്ചു നടന്നു.
അബാം മൂവി മേക്കേഴ്സിൻ്റെ ബാനറിൽ ഏബ്രഹാം മാത്യുവാൺ ഈ ചിത്രം നിർമ്മിക്കുന്നത്.
അബാം മൂവി മേക്കേഴ്സിൻ്റെ പതിമൂന്നാമത്തെ ചിത്രം കുടിയാണിത്.
ചലച്ചിത്ര പ്രവർത്തകർ, അണിയറ പ്രവർത്തകർ, ബന്ധുമിത്രാദികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ എന്നിവർ ആദ്യ ഭദ്രദീപം തെളിയിച്ചുകൊണ്ടാണ് പൂജാ ചടങ്ങിന് തുടക്കമിട്ടത്.
തുടർന്ന് ശ്രീമതി ഷീലു ഏബ്രഹാം, നമിതാ പ്രമോദ്, ലിസ്റ്റിൻ സ്റ്റീഫൻ, ആൽവിൻ ആൻ്റെണി, ഏബ്രഹാം മാത്യു, ബോബൻ സാമുവൽ, രശ്മി ബോബൻ, ഔസേപ്പച്ചൻ, ജക്സൻ ആൻ്റണി, അജീഷ്.പി.തോമസ്, രാജാകൃഷ്ണൻ. ഗായിക അഖില
ലാൽ, വിവേക് മേനോൻ ,കണ്ണൻ താമരക്കുളം, മാർത്താണ്ഡൻ, സിബി ഏബ്രഹാം തുടങ്ങിയവർ ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു.
നിർമ്മാതാക്കളായ രമേഷ് കുമാർ, സന്തോഷ് പവിത്രം, തുടങ്ങിയവരുടെ സാന്നിധ്യവുമുണ്ടായിരുന്നു.
തുടർന്ന് ഷീലു ഏബ്രഹാം സ്വിച്ചോൺ കർമ്മവും ലിസ്റ്റിൽ സ്റ്റീഫൻ ഫസ്റ്റ് ക്ലാപ്പും നൽകി.
സജീവൻ എന്ന കെ.എസ്.ആർ.ടി.സി.ബസ് കൺടക്ടറുടേയും മെഡിക്കൽ ഷോപ്പു ജീവനക്കാരിയായ ബിജി മോളുടേയും ജീവിതത്തിലുടെയാണ് ഈ ചിത്രത്തിൻ്റെ കഥാ പുരോഗതി.
സൗബിൻ ഷാഹിറും നമിതാ പ്രമോദുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദിലീഷ് പോത്തൻ, കെ.യു.മോഹൻ, വിനീത് തട്ടിൽ, ശാന്തികൃഷ്ണ. ദർശന സുദർശൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.
സംവിധയകൻ ജക്സൻ ആൻ്റെണിയുടെ കഥക്ക് അജീഷ്.പി.തോമസ് തിരക്കഥ രചിച്ചിരിക്കുന്നു.
ഗാനങ്ങൾ – സിൻ്റോസണ്ണി.
സംഗീതം. ഔസേപ്പച്ചൻ.
ഛായാഗ്രഹണം – വിനോദ് മേനോൻ.
കലാസംവിധാനം -സഹസ് ബാല.
മേക്കപ്പ് – ജിതേഷ് പൊയ്യ
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – അമീർ കൊച്ചിൻ
പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ.
ആഗസ്റ്റ് അഞ്ചു മുതൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം അന്നമനട മാള, പൂവത്തുശ്ശേരി, മുളന്തുരുത്തി
ഭാഗങ്ങളിലായി
പൂർത്തിയാകും.
വാഴൂർ ജോസ്.
ഫോടോ – ഗിരിശങ്കർ.
ഏബ്രഹാം മാത്യുവിൻ്റെ ജൻമദിനം
നിർമ്മാതാവ് ഏബ്രഹാം മാത്യുവിൻ്റെ ജൻമദിനം കൂടിയായിരുന്നു ഇന്നേ ദിവസം. പൂജാ ചടങ്ങുകൾക്കു ശേഷം ലളിതമായ രീതിയിൽ ആഘോഷവും നടത്തി.
ലിസ്റ്റിൻ സ്റ്റീഫൻ, രമേഷ് കുമാർ, ആൽവിൻ ആൻ്റ്ണി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…