ബോളിവുഡ്ഡിലെ സംഗീത ചക്രവർത്തിമാർ ഒന്നിച്ച് ഒരു പുതിയ മലയാള സിനിമയുടെ സംഗീത വിഭാഗത്തിൽ ഒത്തുചേരുന്നു.
ഗായകൻ ശങ്കർ മഹാദേവൻ, ഗിറ്റാറിസ്റ്റ് എഹ്സാൻ നൂറാനി, കീബോർഡ് വിദഗ്ദനായ ലോയ്മെൻ ഡാർസാ എന്നിവരാണിവർ.
ശങ്കർ – എഹ്സാൻ-എലോയ് എന്നിങ്ങനെ ചുരുക്കപ്പേരിലാണ് ഇവർ ബോളിവുഡ്ഡിൽ അറിയപ്പെടുന്നത്.
ബോളിവുഡ്ഡിലെ പ്രശസ്ത സംവിധായകനായ ഫർഹാൻ അക്തറിൻ്റെ ആദ്യ സംവിധാന സംരംഭമായ ‘ദിൽ ചാഹ്താ ഹേ, എന്ന ചിത്രത്തിമാണ് ഈ ത്രിമൂർത്തികൾക്ക് വഴിത്തിരിവായത്. രമേഷ് രാമകൃഷ്ണൻ, റിതേഷ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത് എന്നിവർ ചേർന്നു നിർമ്മിക്കുന്ന വമ്പൻ ചിത്രത്തിലൂടെയാണ് ബോളിവുഡ് സംഗീത ചക്രവർത്തിമാർ ഒത്തുചേരുന്നത്. റസ്ലിംഗ് പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ മറ്റു വിവരങ്ങൾ വരും ദിനങ്ങളിൽ പുറത്തു വിടുമെന്നു അണിയറ പ്രവർത്തകർ വ്യക്തമാക്കി.
ശങ്കർ മഹാദേവൻ മലയാള സിനിമയിൽ നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുണ്ടങ്കിലും ഈ ത്രിമൂർത്തി കോംബോയിൽ എത്തുന്നതിൻ്റെ പ്രാധാന്യം ഏറെ വലുതാണ്.
വലിയ വിജയം നേടിയ മാർക്കോ എന്ന ചിത്രത്തിലെ അന്ധ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ഇഷാനും. സഹോദരൻ ഷിഹാനും അടങ്ങുന്ന റീൽ വേൾഡ് എൻ്റെർ ടൈൻമെൻ്റ്സ്, ഈ വാർത്ത സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്.
വാഴൂർ ജോസ്.
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…
പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…