കണ്ണൂർ ജില്ലയുടെ മലയോര പ്രദേശമായ ആലക്കോട് പഞ്ചായത്തിലെ കാപ്പി മല ഗ്രാമത്തിൽ വലിയ ജനപങ്കാളിത്തത്തോടെയാണ് സന്തോഷ് മണ്ടൂർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന
ബുള്ളറ്റ് ഡയറീസ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിന് തുടക്കമിട്ടത്. കാപ്പിമല സ്കൂൾ മൈതാനത്ത് ശ്രീ.ടി.ഐ.മധു നൂതനൻ എം.എൽ.എ. ആദ്യ ഭദ്രദീപം തെളിയിച്ചാണ് ലളിതമായ ചടങ്ങിന് തുടക്കം കുറിച്ചത്.
തുടർന്ന് ടി.ഐ.മധ്യസുതനൻ എം.എൽ.എ. സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. ഫാദർ ജോസ്ഥ് മാളക്കാരൻ ഫസ്റ്റ് ക്ലാപ്പും നൽകി. ജോണി ആൻ്റണി, അൽത്താഫ് സലിം എന്നിവർ ആദ്യ ഷോട്ടിൽ അഭിനയിച്ചു.
ബൈക്കിനെ സ്നേഹിക്കുന്ന ബൈക്ക് റേസിൽ ഏറെ താൽപ്പര്യമുള്ള ഒരു യുവാവിൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. മലയോര ക്രൈസ്തവ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം പുതുതലമുറയുടെ കാഴ്ച്ചപ്പോടെ പ്രണയവും, ആക്ഷനും, ഉദ്വേഗവുമൊക്കെ കോർത്തിണക്കിയുള്ള ക്ലീൻ
എൻ്റെർടൈനറായി അവതരിപ്പിക്കുന്നു. കേന്ദ്രകഥാപാത്രമായ രാജു ജോസഫിനെ ധ്യാൻ ശ്രീനിവാസൻ അവതരിപ്പിക്കുന്നു. പ്രയാഗാ മാർട്ടിനാണ് നായിക.
രൺജി പണിക്കർ, ആൻസൺ പോൾ,സന്തോഷ് കീഴാറ്റൂർ,, സലിം കുമാർ, കോട്ടയം പ്രദീപ്, ശ്രീലഷ്മി, മനോഹരി, നിഷാ സാരംഗ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കൈതപ്രം-റഫീഖ് അഹമ്മദ് എന്നിവരുടെ ഗാനങ്ങൾക്ക് ഷാൻ റഹ്‌മാൻ ഈണം പകർന്നിരിക്കുന്നു.
ഫൈസൽ അലി ഛായാഗ്രഹണവും രഞ്ജൻ ഏബ്രഹാം എഡിറ്റിംഗും നിർവഹിക്കുന്നു.
കലാസംവിധാനം -അജയൻ മങ്ങാട്.
മേക്കപ്പ്-രഞ്ജിത്ത് അമ്പാടി.
കോസ്റ്റ്യം ഡിസൈൻ – സ മീരാസനീഷ്.
അസ്സോസിയേറ്റ് ഡയറക്ടേർസ് – ഷിബിൻ കൃഷ്ണ, ഉബൈനി യൂസഫ്,
സഹസംവിധാനം- ഉല്ലാസ് കമലൻ, ബിജേഷ്, രാമചന്ദ്രൻ പൊയിലൂർ, ഷൈൻ നെല്ലാൾ.
പ്രൊഡക്ഷൻ മാനേജർ – സഫി ആയൂർ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – നസീർ കാരന്തൂർ.
പ്രൊജക്റ്റ് ഡിസൈനർ – അനിൽ അങ്കമാലി.
ബിത്രീ എം.(B3M) ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിതീകരണം ആലക്കോട് കരുവഞ്ചാൽ, കാപ്പി മല ഭാഗങ്ങളിലായി പൂർത്തിയാകും.
വാഴൂർ ജോസ്.
ഫോട്ടോ: രാംദാസ് മാത്തൂർ.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…