ജോഷി സംവിധാനം ചെയ്യുന്ന പാപ്പൻ എന്ന ചിത്രത്തിൻ്റെ രണ്ടാം ഘട്ട ചിത്രീകരണം ആരംഭിച്ച അവസരത്തിലായിരുന്നു കിസ്തുമസ്സിൻ്റെ വരവേൽപ്പും. കിസ്മസ് ഈവ് ദിനമായ ഡിസംബർ ഇരുപത്തിനാല് വെള്ളിയാഴ്ച്ചയാണ് രണ്ടാം ഷെഡ്യൂളിൽ ചിത്രത്തിലെ നായകനായ സുരേഷ് ഗോപി ജോയിൻ്റ് ചെയ്തത്.
പാലാ ഗവ.പോളിടെക്ക്നിക്കായിരുന്നു ലൊക്കേഷൻ. ഷൂട്ടിംഗിൻ്റെ ഇടവേളയിൽ ചിത്രത്തിലെ എല്ലാ അംഗങ്ങളും ഇവിടെ ഒത്തുകൂടി. സുരേഷ് ഗോപി കേക്കുമുറിച്ച് സംവിധായകൻ ജോഷിക്കും നിർമ്മാതാക്കളായ ഡേവിഡ് കാച്ചപ്പിള്ളിക്കും സുജിത്തിന്നും സഹപ്രവർത്തകർക്കും അണിയറ പ്രവർത്തകർക്കും നൽകിക്കൊണ്ടായിരുന്നു സെറ്റിലെ ആലോഷങ്ങൾക്കു തുടക്കം കുറിച്ചത്. നീതാ പിള്ള, വിജയരാഘവൻ, നന്ദു എന്നിവരായിരുന്നു സെറ്റിലെ അഭിനേതാക്കൾ.
നിരവധി സസ്പെൻസ് രംഗങ്ങൾ കോർത്തിണക്കി ഒരു ഫാമിലി ത്രില്ലർ മൂവിയായിരിക്കും പാപ്പൻ. ആർ.ജെ.ഷാ നിൻ്റെ താണ് തിരക്കഥ. ഛായാഗ്രഹണം.അജയ് ഡേവിഡ് കാച്ചപ്പിളളി.
നിർമ്മാണ നിർവ്വഹണം’ മുരുകൻ.എസ്. ഡേവിഡ് കാച്ചപ്പള്ളി പ്രൊഡക്ഷൻസും ഇഫാർ മീഡിയായും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയുമാണ് നിർമ്മാതാക്കൾ.
ഡ്രീം ബിഗ്ഫിലിംസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.
മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…
യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…
സെപ്റ്റംബർ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…
നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…
ഡബ്ലിൻ നഗരമധ്യത്തിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് പൊതുഗതാഗത സർവീസുകളിൽ വലിയ താമസവും തടസ്സവും നേരിടാൻ സാധ്യതയുണ്ടെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ്. ഗrafton…
സിനിമയെന്ന ദൃശ്യമാധ്യമത്തിൻ്റെ സാധ്യതകൾ ഏറെ വലുതാണ്. നമുക്കു പറയാൻ കഴിയുന്ന കാര്യങ്ങൾ പ്രതീക്ഷിക്കുന്നതിലും ഉപരിയായി നമുക്ക് പ്രേഷകരിലേക്ക് എത്തിക്കാൻ ദൃശ്യ…