കൊച്ചി: സിനിമാട്ടോഗ്രാഫ് നിയമഭേദഗതിയെ ഒറ്റക്കെട്ടായി പ്രതിരോധിക്കാൻ സംഘടനകളെ ഒരുമിച്ച് അണിനിരത്താൻ മലയാള സിനിമാലോകം ശ്രമങ്ങൾ തുടങ്ങി. സെൻസർ ബോർഡിന്റെ അപ്പലേറ്റ് അതോറിറ്റി നിർത്തലാക്കിയതിനു പിന്നാലെ പുതിയ നിയമഭേദഗതി വരുന്നത് വലിയ അപകടമാണെന്നാണ് വിലയിരുത്തുന്നതെന്നും ഇത് ചലച്ചിത്ര പ്രവർത്തകരുടെ സ്വാതന്ത്ര്യത്തെ ഭയാനകമാംവിധം പരിമിതപ്പെടുത്തുന്നുണ്ടെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണൻ അഭിപ്രായപ്പെട്ടു.
സിനിമാട്ടോഗ്രഫി നിയമത്തിലെ 5 ബി(1) വകുപ്പിന്റെ ലംഘനമുണ്ടായാൽ നേരത്തേ സെൻസർ ബോർഡ് അനുമതിനൽകിയ സിനിമ സർക്കാരിനു വീണ്ടും പരിശോധിക്കാനാവുന്നതാണ് പുതിയ ഭേദഗതി. രാജ്യസുരക്ഷ, സൗഹൃദരാഷ്ട്രങ്ങളുമായുള്ള ബന്ധം, പൊതുസമാധാനം എന്നിവയെ ബാധിക്കുന്ന സിനിമകൾക്ക് അംഗീകാരം നൽകരുതെന്നാണ് 5 ബി(1) വകുപ്പ് പറയുന്നത്. ഈ വകുപ്പ് അടിസ്ഥാനമാക്കിത്തന്നെയാണ് ഇപ്പോൾ സെൻസർ ബോർഡ് സിനിമകൾക്ക് പ്രദർശനാനുമതി നൽകുന്നത്. ഇത് സർക്കാരിന്റെ രാഷ്ട്രീയതാത്‌പര്യങ്ങൾക്കുവേണ്ടി മാത്രമുള്ളതാകുമെന്നാണ് സിനിമാപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…