Entertainment

സർക്കീട്ട് ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു

അജിത് വിനായക് ഫിലിംസിൻ ഇൻഅസ്സോസ്സിയേഷൻ വിത്ത് ആക്ഷൻ ഫിലിംസിൻ്റെ ബാനറിൽ വിനായക് അജിത്, ഫ്ളോറിൻ ഡൊമിനിക്ക് എന്നിവർ നിർമ്മിച്ച് താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമമാണ് സർക്കീട്ട്. ഈ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇന്നു പുറത്തുവിട്ടു.

ആസിഫ് അലിയും, മലയാളത്തിലെ ജനപ്രിയരായ ഒരു പിടി അഭിനേതാക്കളുടേയും ഒഫീഷ്യൽ പേജിലൂടെയാണ് ഈ പ്രകാശനകർമ്മം നിർവ്വഹിച്ചിരിക്കുന്നത്.

സോണി ലൈവിൽ പ്രദർശിപ്പിക്കുകയും നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ ഏറെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിട്ടുള്ള ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിനു ശേഷം താമർ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രം ഏറെ പ്രാധാന്യം അർഹിക്കുന്നു.

ആസിഫ് അലിയും, ഓർഹാൻ എന്ന കുട്ടിയുമടങ്ങുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ. സന്തോഷത്തിൻ്റെ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന ഈ പോസ്റ്റർ ഇതിനകം സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരിക്കുന്നു.

പൂർണ്ണമായും ഗൾഫിൻ്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ദുബായ്, ഷാർജ, ഫ്യുജെറാ, റാസൽ ഖൈമ എന്നിവിടങ്ങളിലായാണ് പൂർത്തികരിച്ചിരിക്കുന്നത്. ഫാമിലി ഫീൽഗുഡ് ഡ്രാമയാണ് ഈ ചിത്രം. 

ആസിഫ് അലിയും ബാലതാരം ഓർഹാൻ, ദീപക് പറമ്പോൾ, ദിവ്യാ പ്രഭ, എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൗഹൃദത്തിൻ്റെയും ബന്ധങ്ങളുടേയും പശ്ചാത്തലത്തിലൂടെ  തികഞ്ഞ ഫീൽഗുഡ് സിനിമയായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.

കുട്ടികൾക്ക് ഏറെ ആസ്വാദകരമാകുന്ന ഒരു ആംഗിളും ഈ ചിത്രത്തിനുണ്ട്. പ്രശാന്ത് അലക്സാണ്ടർ, രമ്യ സുരേഷ്, സ്വാതി ദാസ് പ്രഭു, സിൻസ് ഷാൻ, ഗോപൻ അടാട്ട് എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. ഏതു ദേശത്തിനും, ഭാഷക്കും സ്വീകാര്യമാകുന്ന ഒരു യുണിവേഴ്സൽ സബ്ജക്റ്റാണ് ഈ ചിത്രത്തിൻ്റേത്.

ഗാനങ്ങൾ – അൻവർ അലി, സുഹൈൽ എം. കോയ

സംഗീതം – ഗോവിന്ദ് വസന്ത

ഛായാഗ്രഹണം – അയാസ് ഹസൻ

എഡിറ്റിംഗ് – സംഗീത് പ്രതാപ്.

കലാസംവിധാനം – വിശ്വന്തൻ അരവിന്ദ്.

വസ്ത്രാലങ്കാരം – ഇർഷാദ് ചെറുകുന്ന്.

മേക്കപ്പ് – സുധി , ലൈൻ.

നിശ്ചല ഛായാഗ്രഹണം – എസ്.ബി.കെ. ഷുഹൈബ്

പ്രൊജക്റ്റ് ഡിസൈൻ – രഞ്ജിത്ത് കരുണാകരൻ.

പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ഈ ചിത്രം ഏപ്രിൽ മാസത്തിൽ പ്രദർശനത്തിനെത്തുന്നു.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

3 hours ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

5 hours ago

ECB പലിശനിരക്ക് ഉയർത്തിയേക്കും; യൂറോസോൺ സമ്പദ്‌വ്യവസ്ഥയിൽ വീണ്ടും സമ്മർദം

പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…

5 hours ago

ഐറിഷ് പൗരത്വ നിയമം കടുപ്പിക്കുന്നു; താമസക്കാലയളവ് 8 വർഷമാക്കാൻ സർക്കാർ അംഗീകാരം

അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…

24 hours ago

അനധികൃത പാർക്കിംഗ്: ഡബ്ലിൻ സിറ്റി സെന്ററിൽ ക്ലാമ്പിങ്ങിന് പകരം ഇനി പിഴയും ടോവിങും ശക്തമാകും

ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…

1 day ago

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…

1 day ago