കൊച്ചി: കൊവിഡ് പശ്ചാത്തലത്തില്‍ അമ്മ അംഗങ്ങള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശവും സഹായവും വാഗ്ദാനം ചെയ്ത് പ്രസിഡന്റ് മോഹന്‍ലാല്‍. ലോക്ക് ഡൗണിനെ തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അംഗങ്ങള്‍ക്ക് സംഘടന സഹായമെത്തിക്കുമെന്ന് താരം അറിയിച്ചു.
ശബ്ദ സന്ദേശത്തിലൂടെയായിരുന്നു മോഹന്‍ലാല്‍ അമ്മ അംഗങ്ങളെ തീരുമാനം അറിയിച്ചത്. അംഗങ്ങളുടെ വിശേഷങ്ങള്‍ തിരക്കുന്നതോടൊപ്പം സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ സഹകരിക്കണമെന്നും മോഹന്‍ലാല്‍ ശബ്ദ സന്ദേശത്തില്‍ അവശ്യപ്പെട്ടു.
സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവപ്പെടുന്ന അംഗങ്ങള്‍ സ്വയം അറിയിക്കുന്ന പക്ഷം സാമ്പത്തികമായി സഹായിക്കാന്‍ സംഘടന തെയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
നിലവില്‍ താരസംഘടന നല്‍കി വരുന്ന ‘കൈനീട്ടം പദ്ധതിക്ക് പുറമെയാണിത്. നിലവില്‍ സംഘടനയിലെ 501 അംഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയും 138 പേര്‍ക്ക് എല്ലാ മാസവും 5000 രുപ വെച്ച് സഹായധനം നല്‍കുന്നുണ്ട്.
നേരത്തെ ചിത്രീകരണം നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് വരുമാനം നിലച്ച ദിവസ വേതനക്കാരായ തൊഴിലാളികള്‍ക്ക് 10 ലക്ഷം രൂപ ഫെഫ്ക്ക വഴി മോഹന്‍ലാല്‍ നല്‍കിയിരുന്നു. നടി മഞ്ജു വാര്യര്‍ 5 ലക്ഷം രുപയും ഫെഫ്ക്കയ്ക്ക് നല്‍കിയിരുന്നു.
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…
Dublin, Ireland — Rev. Jonny Stahl, a long-standing volunteer staff member at the Church of…