Entertainment

ക്രെഡിറ്റ് സ്കോർ ചിത്രീകരണം ആരംഭിച്ചു

കന്നഡത്തിലെ പ്രമുഖ ചലച്ചിത്രനിർമ്മാണ സ്ഥാപനമായ ഇമോഷൻസ് ഫാക്ടറി ഗ്രൂപ്പ് (ഈ.എഫ്.ജി)യുടെ ബാനറിൽ വിവേക് ശ്രീ കണ്ഠയ്യാ ആദ്യമായി മലയാളത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് ക്രെഡിറ്റ് സ്ക്കോർ.

 ഈ ചിത്രം പ്രശസ്ത സംവിധായകനായ ദീപു കരുണാകരൻ്റെ നേതൃത്ത്വത്തിലുള്ള ലെമൺ പ്രൊഡക്ഷൻസുമായി സഹകരിച്ചാണ്  നിർമ്മിക്കുന്നത്. കെ. എം. ശശിധർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിതത്തിൻ്റെ ചിത്രീകരണം ആഗസ്റ്റ് പതിനേഴ് ശനിയാഴ്ച്ച (ചിങ്ങം ഒന്ന്)  തിരുവനന്തപുരത്ത് ആരംഭിച്ചു. നെട്ടയത്തെ ഒരിടത്തരം വീട്ടിൽ ശ്രീനാഥ് ഭാസിയുടെ മാതാവ് ശീമതി ശശികലാ ഭാസി സ്വിച്ചോൺ കർമ്മവും പിതാവ് ശ്രീ ഭാസി രവീന്ദ്രൻ  ഫസ്റ്റ് ക്ലാപ്പ് നൽകിക്കൊണ്ടായിരുന്നു ചിത്രീകരണത്തിനു തുടക്കമിട്ടത്.

ആദ്യ രംഗത്തിൽ ശ്രീനാഥ് ഭാസി, ചാന്ദ്നി, മാലപാർവ്വതി, സോഹൻ സീനുലാൽ, എന്നിവർ അഭിനയിച്ചു. ആധുനിക പണമിടപാടുകളുമായി ബന്ധപ്പെട്ട്, സാമ്പത്തികമായ നിരവധി പ്രശ്നങ്ങളിലേക്ക് വഴുതി വീഴുന്ന ഒരു യുവാവിൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാവികസനം. തികഞ്ഞ സറ്റയറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ശ്രീനാഥ് ഭാസി  സോഹൻ സീനുലാൽ, ചാന്ദ്നി എന്നിവരാണ്. ഇവർക്കു പുറമേ പ്രമുഖ മലയാളി താരങ്ങളും ഏതാനും കന്നഡ താരങ്ങളും അണിനിരക്കുന്നു.

സംഭാഷണം – അർജുൻ. ടി. സത്യനാഥ്.

ഛായാഗ്രഹണം – പ്രദീപ് നായർ.

എഡിറ്റിംഗ്‌ – സോബിൻ.കെ.സോമൻ

കലാസംവിധാനം – ത്യാഗു തവനൂർ

മേക്കപ്പ് – പ്രദീപ് വിതുര.

കോസ്റ്റും ഡിസൈൻ – ബ്യൂസി ബേബി ജോൺ

ക്രിയേറ്റീവ് ഹെഡ് – ശരത് വിനായക് .

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ശ്രീരാജ് രാജശേഖരൻ.

കോ – ഡയറക്ടർ – സാംജി. ആൻ്റെണി

ലൈൻ പ്രൊഡ്യൂസർ – ദീപു കരുണാകരൻ.

കോ – പ്രൊഡ്യൂസർ – വിക്രംശങ്കർ.

എക്സിക്യട്ടീവ് പ്രൊഡ്യൂസർ – ഷാജി ഫ്രാൻസിസ്.

പ്രൊഡക്ഷൻ മാനേജർ – കുര്യൻ ജോസഫ്.

പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – വിജയ്. ജി. എസ്.

പ്രൊജക്റ്റ് ഡിസൈൻ –  മുരുകൻ.എസ്.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

‘സമ്പത്തിലും, പ്രൗഢിയിലും മുമ്പന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിലെ ദുരൂഹതകൾ  എന്താണ്? ‘മായൻ’ ടീസർ നൽകുന്ന ഉത്തരം എന്ത്?’

സമ്പത്തിലും, പ്രൗഢിയിലും മുമ്പന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിൽ പൊതുവേ കാണപ്പെടുന്ന ഒരു കാര്യമുണ്ട്. ഇവരുടെയൊക്കെ തറവാടുകളുടെ അധമ മൂലയിൽ ആരും…

19 hours ago

ഡബ്ലിനിൽ നവംബർ 10 മുതൽ 13 വരെ ഗതാഗത നിയന്ത്രണം; റോഡുകൾ അടയ്ക്കും, ലുവാസ് സർവീസുകൾക്കും നിയന്ത്രണം

യൂറോപ്യൻ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരും സർക്കാർ മേധാവികളും പങ്കെടുക്കുന്ന നിർണായക ഉച്ചകോടികൾക്ക് മുന്നോടിയായി ഡബ്ലിനിൽ വൻ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. നവംബർ…

19 hours ago

CR7 യുഗത്തിന് അന്ത്യം.! വിരമിക്കൽ പ്രഖ്യാപിച്ച് റൊണാൾഡോ

പോർച്ചുഗീസ് ജെഴ്‌സിയിൽ ഇനി ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ കളിയഴകുണ്ടാകില്ല. 23 വർഷത്തെ കരിയറിന് വിരാമമിടുകയാണെന്ന് താരം അറിയിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ്…

20 hours ago

ബാങ്ക് ഓഫ് അയർലണ്ടിന്റെ ഓൺലൈൻ ബാങ്കിങ് സേവനങ്ങളിൽ തടസ്സം; മൊബൈൽ ആപ്പും ഓൺലൈൻ ബാങ്കിങ് വെബ്‌സൈറ്റും ലഭ്യമാകുന്നില്ല

അയർലണ്ടിലെ പ്രമുഖ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് അയർലണ്ടിന്റെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളിൽ ഇന്ന് (നവംബർ 5) അപ്രതീക്ഷിത സാങ്കേതിക തടസ്സം.…

22 hours ago

യൂണിവേഴ്സിറ്റി പ്രവേശനത്തിനുള്ള CAO അപേക്ഷകൾ ആരംഭിച്ചു; ജനുവരി 20-നകം അപേക്ഷിച്ചാൽ ഫീസ് €35 മാത്രം

അയർലണ്ടിൽ 2027 അധ്യയന വർഷത്തിൽ യൂണിവേഴ്സിറ്റികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബിരുദ കോഴ്സുകൾക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായുള്ള CAO (Central…

23 hours ago

‘രാഷസ വേട്ട’ ഫുൾ പായ്ക്കപ്പ്

സൈക്കോ പാക്ക് ജോണറിൽ , വിഷ്‌ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ട എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.തുടക്കം മുതൽ…

1 day ago