സഞ്ജു. വി. സാമുവൽ കഥയെഴുതി സംവിധാനം ചെയ്യുന്ന കപ്പ് എന്ന ചിത്രത്തിൻ്റെ രണ്ടാമതു വീഡിയോ ഗാനം പുറത്തിറങ്ങി.
“വേഗമേ… ഗതി താളമേ…
സിരകളിൽ നിറയൂ വീര്യമായ്”
എന്ന ഈ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.
ഗാനത്തിൻ്റെ വിഷ്വൽ സ് മുഴുവൻ സ്പോർട്ട്സ് പശ്ചാത്തലത്തിലുള്ളതാണ്. ബാഡ്മിൻ്റൺ കളിയും അതുമായി ബന്ധപ്പെട്ട രംഗങ്ങളുമാണ് ഏറെയുമെങ്കിലും കുടുംബ ദൃശ്യങ്ങളും വന്നു പോകുന്നുണ്ട്. ഈ രംഗങ്ങൾ യുവനിരയെ ഏറെ ആകർഷിക്കാൻ പോന്നതു തന്നെ.
മലയോര ജില്ലയായ ഇടുക്കിയിലെ വെള്ളത്തൂവൽ ഗ്രാമത്തിൽ ബാഡ്മിൻ്റെണിൽ ഇൻഡ്യൻ കുപ്പായം അണിഞ്ഞ് ഒളിമ്പിക്സിൽ കളിക്കാൻ ആഗ്രഹിക്കുന്ന ഒരു കൗമാരക്കാരൻ്റെ കഥയാണ് ഈ ചിത്രം പറയുന്നത്.
അതിനുള്ള അവൻ്റെ ശ്രമങ്ങൾക്കു പിന്നിൽ നാടും, സമൂഹവുമെല്ലാം ഒരുപോലെ കൈകോർക്കുന്നു. ഇതിനിടയിലൂടെ ഹൃദയഹാരിയായ ഒരു കുടുംബ പശ്ചാത്തലവും അകമ്പടിയാകുന്നത് കുടുംബ പ്രേക്ഷകരേയും ഏറെ ആകർഷിക്കാൻ പോന്നതാണ്.
യുവനിരയിലെ ശ്രദ്ധേയനായ മാത്യു തോമസ്സാണ് ഇതിലെ കണ്ണൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
പുതുമുഖം റിയാ ഷിബു, അനിഘാ സുരേന്ദ്രൻ എന്നിവരാണു നായികമാർ. നമിതാ പ്രമോദ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ബേസിൽ ജോസഫ്, ഗുരു സോമസുന്ദരം. യുവ നടൻ കാർത്തിക് വിഷ്ണു, ഇന്ദ്രൻസ്, ജൂഡ് ആൻ്റെണി ജോസഫ്, ആനന്ദ് റോഷൻ, ചെമ്പിൽ അശോകൻ, സന്തോഷ് കീഴാറ്റൂർ, തുഷാര പിള്ള, നന്ദിനി ഗോപാലകൃഷ്ണൻ, ആൽവിൻ ജോൺ ആൻ്റണി, മൃണാളിനി സൂസൻ ജോർജ്, മൃദ്യൽ പാച്ചു, രഞ്ജിത്ത് രാജൻ, നന്ദു പൊതുവാൾ, അനുന്ദ്രിതാ മധു, ഐ.വി. ജുനൈസ്, അൽത്താഫ് മനാഫ് എന്നിവരും പ്രധാന താരങ്ങളാണ്.
തിരക്കഥ – അഖിലേഷ് ലതാരാജു, ഡെൻ സൺ ഡ്യൂറോ.
സംഗീതം – ഷാൻ റഹ്മാൻ
പശ്ചാത്തല സംഗീതം – ജിഷ്ണു തിലക്
ഗാനങ്ങൾ – മനു മഞ്ജിത്ത്. ആർ. സി.
ഛായാഗ്രഹണം – നിഖിൽ എസ്. പ്രവീൺ.
എഡിറ്റർ – റെക്സൺ ജോസഫ്.
കലാസംവിധാനം – ജോസഫ് നെല്ലിക്കൽ. മേക്കപ്പ് – ജിതേഷ് പൊയ്യ.
കോസ്റ്റും ഡിസൈൻ – നിസ്സാർ റെഹ്മത്
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – മുകേഷ് വിഷ്ണു, രഞ്ജിത്ത് മോഹൻ.
പ്രൊജക്റ്റ് ഡിസൈനർ – മനോജ് കുമാർ
പ്രൊഡക്ഷൻ മാനേജർ – വിനു കൃഷ്ണൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് -പൗലോസ് കുറുമുറ്റം
പ്രൊഡക്ഷൻ കൺട്രോളർ – നന്ദു പൊതുവാൾ
അൽഫോൻസ് പുത്രൻ അവതരിപ്പിക്കുന്ന ഈ ചിത്രം അനന്യാഫിലിംസിൻ്റെ ബാനറിൽ ആൽവിൻ ആൻ്റണി, എയ്ഞ്ചലീനാ ആൻ്റണി എന്നിവർ നിർമ്മിക്കുന്നു.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം പ്രദർശനസഞ്ജമായിരിക്കുന്നു.
വാഴൂർ ജോസ്.
ഫോട്ടോ – സിബി മീരൻ.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…
സെപ്റ്റംബർ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…
നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…
ഡബ്ലിൻ നഗരമധ്യത്തിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് പൊതുഗതാഗത സർവീസുകളിൽ വലിയ താമസവും തടസ്സവും നേരിടാൻ സാധ്യതയുണ്ടെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ്. ഗrafton…
സിനിമയെന്ന ദൃശ്യമാധ്യമത്തിൻ്റെ സാധ്യതകൾ ഏറെ വലുതാണ്. നമുക്കു പറയാൻ കഴിയുന്ന കാര്യങ്ങൾ പ്രതീക്ഷിക്കുന്നതിലും ഉപരിയായി നമുക്ക് പ്രേഷകരിലേക്ക് എത്തിക്കാൻ ദൃശ്യ…
പൗരത്വത്തിന് എട്ട് വർഷത്തെ താമസം, ഭാഷാ പരീക്ഷ, സാമ്പത്തിക സ്വയംപര്യാപ്തത എന്നിവ നിർബന്ധമാക്കാൻ നീക്കം അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ…