മുംബൈ: ബോളിവുഡ് താരങ്ങളായ ദീപീക പദുകോണ്‍, ശ്രദ്ധ കപൂര്‍, രകുല്‍ പ്രീത് സിംഗ് എന്നിവര്‍ക്ക് സമന്‍സ് അയച്ച് നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിനു പിന്നാലെ ബോളിവുഡിനെ കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി മരുന്ന് കണ്ണികളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.
ദീപിക പദുകോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശിനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. നിലവില്‍ അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തിയുടെ ഫോണില്‍ നിന്ന് കണ്ടെടുത്ത വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
ബോളിവുഡിലെ ഒരു ഏജന്‍സിയായ ടാലന്റിന്റെ മാനേജര്‍ ജയ സാഹയെയും നാര്‍ക്കോട്ടിക്ക്സ് തിങ്കളാഴ്ച്ച ചോദ്യം ചെയ്തിരുന്നു. നാല് മണിക്കൂര്‍ നേരമാണ് അവരെ ചോദ്യം ചെയ്തത്. ജയ സഹായും ദീപികയുടെ മാനേജര്‍ കരിഷ്മയും തമ്മിലുള്ള വാട്സ് ആപ്പ് സന്ദേശങ്ങളും പുറത്ത് വന്നിരുന്നു.
റിയ ചക്രബര്‍ത്തിയുടെ വാട്സ് ആപ്പ് ചാറ്റില്‍ നിന്ന് തന്നെയാണ് ജയ സാഹയുടെ പേരും പുറത്ത് വന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ പറയുന്നു. സുശാന്ത് സിങ് രജ്പുതുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസില്‍ റിയ ചക്രബര്‍ത്തിയെ മൂന്ന് ദിവസം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലായിരുന്നു അറസ്റ്റ് ചെയ്തത്.
റിയ ചക്രബര്‍ത്തിയെ ചോദ്യം ചെയ്തപ്പോള്‍ നടിമാരായ സാറ അലിഖാന്‍, രകുല്‍ പ്രീത് സിംഗ് എന്നിവരുടെ പേരുകള്‍ ഇവര്‍ നാര്‍കോട്ടിക്‌സ് ബ്യൂറോയ്ക്ക് നല്‍കിയിരുന്നു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…