മലയാളത്തിൻ്റെ പ്രിയ നടൻ ദുൽഖർ സൽമാൻ്റെ ജൻമദിനമായ ജൂലൈ ഇരുപത്തിയെട്ട് ഞായറാഴ്ച്ചക്ഷേത്രത്തിൽ പൂജയും അന്ന ദാനവുംനടത്തി നിർമ്മാതാവ് പ്രജീവ് സത്യവ്രതൻ തൻ്റെ സ്നേഹം പ്രകടിപ്പിച്ചു. പ്രത്യേക പ്രാർത്ഥനയും അഞ്ഞൂറ്റി ഒന്നു പേർക്കു സദ്യയും നൽകിയാണ് തൻ്റെ സ്നേഹം പങ്കുവച്ചത്. വർക്കലയിലെ വെന്നിക്കോട് വലയൻ്റെ കുഴി ദേവി ഷേത്രത്തിലായിരുന്നു ഈ ചടങ്ങ് നടന്നത്.
ഫൈനൽസ്, രണ്ടു് എന്നീ ചിത്രങ്ങൾ നിർമ്മിച്ച പ്രജീവ് സത്യവ്രതൻ ഇപ്പോൾ ഗ്യാംങ്‌സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രം നിർമ്മിക്കുന്നു. ഈ ചിത്രം പ്രദർശനത്തിന് തയ്യാറായി വരികയാണ്. ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പിൽ ദുൽഖർ സൽമാന്റെ കുറുപ്പ് എന്ന സിനിമയുമായി ബന്ധപ്പെട്ട് ചില രംഗങ്ങളുണ്ട്. കൂടാതെ ദുൽഖർ സൽമാനെ കുറിച്ച് ഒരു ഗാനവും ഒരുക്കിയിരിക്കുന്നു. ബി കെ ഹരിനാരായണൻ – മെജോ ജോസഫ് ടീമിന്റേതാണ് വ്യത്യസ്തമായ ഈ ഗാനം.
താൻ ഏറെ ഇഷ്ടപ്പെടുന്ന യുവ നടനാണ് ദുൽഖർ സൽമാൻ എന്ന് പ്രജീവ് സത്യ വ്രതൻ അഭിപ്രായപ്പെട്ടു. മലയാളത്തിന് പുറത്ത് ദുൽഖർ നിരവധി സിനിമകളിൽ അഭിനയിച്ച് മലയാളത്തിന്റെ യശസ് ഉയർത്തുന്നുണ്ടെങ്കിലും, ഡിക്യു കൂടുതൽ മലയാള സിനിമകളിൽ അഭിനയിക്കുന്നതാണ് തനിക്ക് സന്തോഷം. കൂടുതൽ നല്ല സിനിമകളുടെ ഭാഗമാകാൻ അദ്ദേഹത്തിന് സാധിക്കുവാനും, ആയുരാരോഗ്യസൗഖ്യമുണ്ടാകുവാനുമാണ് പ്രത്യേക പൂജയും സദ്യയും നടത്തിയതെന്ന്പ്രജീവ് സത്യ വ്രതൻ പ്പറഞ്ഞു.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…