തമിഴ് സിനിമയിലെ പ്രശസ്ത ചലച്ചിത്രനിർമ്മാണ സ്ഥാപനമായ അഭിഷേക് ഫിലിംസ് ആദ്യമായി മലയാളത്തിൽ രംഗ പ്രവേശം ചെയ്യുന്ന എതിരെ ‘ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ ഇരുപത്തിനാല് വെള്ളിയാഴ്ച്ച തൊടുപുഴയിൽ ആരംഭിച്ചു. തൊടുപുഴക്കടുത്ത് ചന്ദ്രപ്പള്ളിൽ കോട്ടക്കവലദേവീക്ഷേത്ര ത്തിൽ വച്ചു നടന്ന ലളിതമായ ചടങ്ങിലൂടെയാണ് ചിത്രത്തിന് ആരംഭം കുറിച്ചത്.
ചലച്ചിത്ര പ്രവർത്തകർ, അണിയറ പ്രവർത്തകർ, ബന്ധുമിത്രാദികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രശസ്ത നടി ശാന്തികൃഷ്ണ ആദ്യ ഭദ്രദീപം തെളിയിച്ചാണ് തുടക്കമിട്ടത്.തുടർന്ന് ശാന്തികൃഷ്ണ, ജോബി, വിജയ് നെല്ലീസ് എന്നിവർ ഈ ചടങ്ങ് പൂർത്തിയാക്കി. തുടർന്ന് നിർമ്മാതാവ് രമേഷ് പിള്ള സ്വിച്ചോൺ കർമ്മവും മണിയൻ പിള്ള രാജു ഫസ്റ്റ് ക്ലാപ്പും നൽകി.സംവിധായകൻ സസ്യാമോഹൻ, തിരക്കഥാകൃത്ത്, നിഷാദ് കോയ, നടൻ ജയ കൃഷ്ണൻ, തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
നാട്ടിലെ ഒരു പഞ്ചായത്തു തെരഞ്ഞെടുപ്പും അതിനിടയിൽ അരങ്ങേറുന്ന ഒരു ദുരന്തവും ഈ ചിത്രത്തെ ഏറെ ഉദ്യേഗജനകമാക്കുന്നു.ഒരിടവേളക്കുശേഷം റഹ് മാൻ മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണിത്.ഗോകുൽ സുരേഷ് ഗോപി ,നമിതാ പ്രമോദ്.വിജയ് നെല്ലീസ്, മണിയൻ പിള്ള രാജു, ശാന്തികൃഷ്ണാ, കലാഭവൻ ഷാജോൺ, ഡോ.റോണി. ഇന്ദ്രൻസ് കോട്ടയം രമേഷ്, ദേവീ അജിത്. രതിഷ്കൃഷ്ണാ, അംബികാ മോഹൻ തമ്പിക്കുട്ടി കുര്യൻ, മച്ചാൻസലിം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അമൽജോബി – അമൽദേവ് എന്നിവരുടെ കഥക്ക് സേതു തിരക്കഥ രചിച്ചിരിക്കുന്നു. കലാസംവിധാനം. സുജിത് രാഘവ്.മേക്കപ്പ്.- റഹിം കൊടുങ്ങല്ലൂർ, കോസ്റ്റും – ഡിസൈൻ – അക്ഷയചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – കുടമാളൂർ രാജാജി -അസ്സോസ്സിയേറ്റ് ഡയറക്ടർ – അമൽദേവ്. പ്രൊജക്റ്റ് ഡിസൈനർ – വിജയ് നെല്ലീസ്.പ്രൊഡക്ഷൻ മാനേജർ – നോബിൾ ജേക്കബ് – ഏറ്റുമാന്നൂർ,പ്രൊഡക്ഷൻ എക്സിക്കുട്ടീവ് രാജേഷ് മേനോൻ -പ്രൊഡക്ഷൻ കൺട്രോളർ.- അലക്സ് – ഈ കുര്യൻ നിഷാദ് കോയ – അഭിനയരംഗത്ത്ഓർഡിനറി, മധുര നാരങ്ങാ തോപ്പിൽ ജോപ്പൻ, ശിക്കാരി ശംഭു, പോളിടെക്നിക്ക് തുടങ്ങിയഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച് ശ്രദ്ധേയനായ നിഷാദ് കോയ ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അഭിനയരംഗത്തേക്കു കടന്നു വരുന്നുഈ ചിത്രത്തിൻ്റെ കഥാഗതിയിൽ നിർണ്ണായകമായ വഴിത്തിരിവുകൾക്കും നിമിത്തമാകുന്നത് നിഷാദ് കോയ അവതരിപ്പിക്കുന്ന കഥാപാത്രത്തിലൂടെയാണ്. ഫോട്ടോ – ഷിജിൻ രാജ്.
വാഴൂർ ജോസ്.
ഡബ്ലിൻ : അയർലൻഡിലെ ലോക്കൽ പ്രോപ്പർട്ടി ടാക്സ് (LPT) കുടിശ്ശിക വരുത്തിയവർക്കെതിരെ കർശന നടപടികളുമായി റവന്യൂ വകുപ്പ്. നിശ്ചിത സമയത്തിനുള്ളിൽ…
വൻതാര പ്പൊലിമയും, വലിയ മുതൽമുടക്കുമായി പ്രദർശന സജ്ജമായി വരുന്ന പള്ളിച്ചട്ടമ്പി എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് ഏപ്രിൽ പത്തിന് പ്രഖ്യാപിച്ചു…
ഡൽഹി: ഇന്ത്യയിലെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി. ഹരീഷ് റാണ അന്തരിച്ചതായി…
മിഡിൽ ഈസ്റ്റിലെ യുദ്ധത്തിനിടയിൽ ഇന്ധന വില കുതിച്ചുയരുന്നതിനാൽ വീടുകളിലും ബിസിനസുകളിലും സമ്മർദ്ദം ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള 250 മില്യൺ യൂറോയുടെ അടിയന്തര…
ഫ്ലോറിഡ: ഈ വർഷം അമേരിക്കയിൽ ഏറ്റവും കൂടുതൽ കുടിയേറ്റ വിരുദ്ധ അറസ്റ്റുകൾ നടന്നത് ഫ്ലോറിഡയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുഎസ് ഇമിഗ്രേഷൻ…
ഹൂസ്റ്റൺ: ഹാരിസ് കൗണ്ടിയിലെ സർക്കാർ ജീവനക്കാർക്ക് തങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്താൻ പുതിയ ലേബർ പോളിസി (Labor Policy) വരുന്നു. ഇത്തരമൊരു…