gnn24x7

എതിരെ ആരംഭിച്ചു

0
301
gnn24x7

തമിഴ് സിനിമയിലെ പ്രശസ്ത ചലച്ചിത്രനിർമ്മാണ സ്ഥാപനമായ അഭിഷേക് ഫിലിംസ് ആദ്യമായി മലയാളത്തിൽ രംഗ പ്രവേശം ചെയ്യുന്ന എതിരെ ‘ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ ഇരുപത്തിനാല് വെള്ളിയാഴ്ച്ച തൊടുപുഴയിൽ ആരംഭിച്ചു. തൊടുപുഴക്കടുത്ത് ചന്ദ്രപ്പള്ളിൽ കോട്ടക്കവലദേവീക്ഷേത്ര ത്തിൽ വച്ചു നടന്ന ലളിതമായ ചടങ്ങിലൂടെയാണ് ചിത്രത്തിന് ആരംഭം കുറിച്ചത്.

ചലച്ചിത്ര പ്രവർത്തകർ, അണിയറ പ്രവർത്തകർ, ബന്ധുമിത്രാദികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രശസ്ത നടി ശാന്തികൃഷ്ണ ആദ്യ ഭദ്രദീപം തെളിയിച്ചാണ് തുടക്കമിട്ടത്.തുടർന്ന് ശാന്തികൃഷ്ണ, ജോബി, വിജയ് നെല്ലീസ് എന്നിവർ ഈ ചടങ്ങ് പൂർത്തിയാക്കി. തുടർന്ന് നിർമ്മാതാവ് രമേഷ് പിള്ള സ്വിച്ചോൺ കർമ്മവും മണിയൻ പിള്ള രാജു ഫസ്റ്റ് ക്ലാപ്പും നൽകി.സംവിധായകൻ സസ്യാമോഹൻ, തിരക്കഥാകൃത്ത്, നിഷാദ് കോയ, നടൻ ജയ കൃഷ്ണൻ, തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

നാട്ടിലെ ഒരു പഞ്ചായത്തു തെരഞ്ഞെടുപ്പും അതിനിടയിൽ അരങ്ങേറുന്ന ഒരു ദുരന്തവും ഈ ചിത്രത്തെ ഏറെ ഉദ്യേഗജനകമാക്കുന്നു.ഒരിടവേളക്കുശേഷം റഹ് മാൻ മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണിത്.ഗോകുൽ സുരേഷ് ഗോപി ,നമിതാ പ്രമോദ്.വിജയ് നെല്ലീസ്, മണിയൻ പിള്ള രാജു, ശാന്തികൃഷ്ണാ, കലാഭവൻ ഷാജോൺ, ഡോ.റോണി. ഇന്ദ്രൻസ് കോട്ടയം രമേഷ്,  ദേവീ അജിത്. രതിഷ്കൃഷ്ണാ, അംബികാ മോഹൻ തമ്പിക്കുട്ടി കുര്യൻ, മച്ചാൻസലിം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

അമൽജോബി – അമൽദേവ് എന്നിവരുടെ കഥക്ക് സേതു തിരക്കഥ രചിച്ചിരിക്കുന്നു. കലാസംവിധാനം. സുജിത് രാഘവ്.മേക്കപ്പ്.- റഹിം കൊടുങ്ങല്ലൂർ, കോസ്റ്റും – ഡിസൈൻ – അക്ഷയചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – കുടമാളൂർ രാജാജി -അസ്സോസ്സിയേറ്റ് ഡയറക്ടർ – അമൽദേവ്. പ്രൊജക്റ്റ് ഡിസൈനർ – വിജയ് നെല്ലീസ്.പ്രൊഡക്ഷൻ മാനേജർ – നോബിൾ ജേക്കബ് – ഏറ്റുമാന്നൂർ,പ്രൊഡക്ഷൻ എക്സിക്കുട്ടീവ് രാജേഷ് മേനോൻ -പ്രൊഡക്ഷൻ കൺട്രോളർ.- അലക്സ് – ഈ കുര്യൻ നിഷാദ് കോയ – അഭിനയരംഗത്ത്ഓർഡിനറി, മധുര നാരങ്ങാ തോപ്പിൽ ജോപ്പൻ, ശിക്കാരി ശംഭു, പോളിടെക്നിക്ക് തുടങ്ങിയഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച് ശ്രദ്ധേയനായ നിഷാദ് കോയ ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അഭിനയരംഗത്തേക്കു കടന്നു വരുന്നുഈ ചിത്രത്തിൻ്റെ കഥാഗതിയിൽ നിർണ്ണായകമായ വഴിത്തിരിവുകൾക്കും നിമിത്തമാകുന്നത് നിഷാദ് കോയ അവതരിപ്പിക്കുന്ന കഥാപാത്രത്തിലൂടെയാണ്. ഫോട്ടോ – ഷിജിൻ രാജ്.

വാഴൂർ ജോസ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here