നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക വിദഗ്ദരും ഒത്തുചേരുന്ന ചരിത്രമാണ് ഒഴുകി ഒഴുകി, ഒഴുകി…
സഞ്ജീവ് ശിവനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ദേശീയ അന്തർ ദ്ദേശീയ തലങ്ങളിൽ തിളങ്ങിയ സന്തോഷ് ശിവൻ – സംഗീത് ശിവൻ സഹോദരന്മാരിലെ ഇളയ സഹോദരനായ സഞ്ജീവ് ശിവൻ ഫീച്ചർ ഫിലിമുകളിലൂടെയും ഡോക്കുമെന്ററികൾ, ഷോർട്ട് ഫിലിമുകളിലേയും ഏറെ ശ്രദ്ധേയനാണ്.
ഡ്രൈ പ്പോഡ് മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ സഞ്ജീവ് ശിവൻ ഒരുക്കിയ മത്തി രണ്ട് പുരസ്ക്കാരങ്ങ മാണ് ഫീച്ചർ, ഫിലിം, ഡോക്കുമെന്ററി എന്നിവക്കു ലഭിച്ചിട്ടുള്ളത്.
ഈ ബാനറിലാണ് ഒഴുകി ഒഴുകി ഒഴുകി എന്ന ചിത്രം ഒരുക്കുന്നത്ജലത്തിൽ ഒഴുകി നടക്കുന്ന ആയിരക്കണക്കിന് അജ്ഞാതമൃതദേഹങ്ങൾക്കു മുന്നിലാണ് ഈ ചിത്രം സമർപ്പിക്കുന്നത്.
പന്ത്രണ്ടു വയസ്സുള്ള ഒരാൺകുട്ടിയുടെ അന്വേഷണത്തിലൂടെ യാണ് ഈ ചിത്രത്തിന്റെ അവതരണം.. ഈ അന്വേഷണത്തിനിടയിൽ അവൻ ഒരു കൊലപാതകത്തിൽ കുരുങ്ങുന്നതോടെ ഈ ചിത്രം സംഘർഷഭരിതമാകുന്നു.
ശിവൻ കുടുംബത്തിലെ ഏറ്റവും പുതിയ തലമുറക്കാരനായ സിദ്ധാൻഷു സഞ്ജീവ് ശിവനാണ് ഈ ചിത്രത്തിലെ കേന്ദ കഥാപാത്രമായ പന്ത്രണ്ടു വയസ്സുകാരനെ അവതരിപ്പിക്കുന്നത്.
സൗബിൻ ഷാഹിർ . നരേൻ, നന്ദു, യദുകൃഷ്ണൻ, കൊച്ചുപ്രേമൻ, അഞ്ജനാ അപ്പുക്കുട്ടൻ, എന്നിവരും പ്രധാന താരങ്ങളാണ്.
ബി.ആർ. പ്രസാദിന്റേതാണ് തിരക്കഥ.
നിരവധി പുരസ്കാരങ്ങൾക്ക് അർ ഹരായവരാണ് ഈ പ്ത്രത്തിന്റെ സാങ്കേതിക പ്രവർത്തകരിൽ ഏറെയും.
ഓസ്ക്കാർ അവാർഡു ജേതാവായ റസൂർൽ പൂക്കുട്ടിയാണ് ശബ്ദമിശ്രണം നടത്തുന്നത്.
ബോളിവുഡ് സംഗീത സംവിധായകനായ തോമസ് കാന്റിലനാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ.
സംസ്ഥാന അവാർഡു ജേതാവായ മനോജ് പിള്ളയാണ് ഛായാഗ്രാഹകൻ.
പത് മൂന്നുതവണ ദേശീയ അവാർഡിനർഹനായ ശീകർ പ്രസാദാണ് ഈ ചിത്രത്തിന്റെ എഡിറ്റർ.
ദീപ്തി ശിവനാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഉടൻ തന്നെ പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/JhxiciOJCEF28fswCzOCIB
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…