പോണ്ടിച്ചേരി : തമിഴ്നാട്ടിൽ സൂപ്പർസ്റ്റാറുകൾക്ക് ആരാധകരുടെ എണ്ണം കൂടുതലാണ് . പലപ്പോഴും സൂപ്പർസ്റ്റാറുകളുടെ ആരാധകർ തമ്മിൽ സംഘട്ടനങ്ങളും പതിവാണ്. എന്നാൽ ഇത്തവണ നടൻ വിജയ് സേതുപതിയുടെ ഫാൻസ് തമ്മിൽ ഏറ്റുമുട്ടുകയും സംസ്ഥാന പ്രസിഡണ്ടായിരുന്ന മണികണ്ഠെനെ വെട്ടി കൊലപ്പെടുത്തുകയും ചെയ്തു. രാജ്യത്ത് ആദ്യമായിട്ടാണ് ഫാൻസ് തമ്മിൽ സംഘട്ടനം ഉണ്ടാവുകയും തുടർന്ന് സംസ്ഥാന പ്രസിഡണ്ടിനെ വെട്ടി കൊലപ്പെടുത്തുന്നത്. തമിഴ് സിനിമ വ്യവസായത്തെ ഇത് ഞെട്ടിച്ചിരിക്കുകയാണ്.
മൂന്നു പേരടങ്ങുന്ന സംഘമാണ് മണികണ്ഠനെ വെട്ടിക്കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രി നെല്ലിക്കുപ്പത്ത് ആണ് സംഭവം നടന്നത്. സംഘടനയിലെ സ്ഥാനമാനങ്ങൾക്ക് വേണ്ടിയാണ് പരസ്പരം തർക്കങ്ങൾ നടന്നതെന്നാണ് പോലീസിൻറെ നിഗമനം. നിലവിലെ പ്രസിഡണ്ട് ആയിരുന്ന മണികണ്ഠനും രാജശേഖരൻ എന്ന് പറഞ്ഞ് മറ്റൊരു വ്യക്തിയും തമ്മിൽ പ്രസിഡണ്ട് സ്ഥാനത്തേക്ക് ചൊല്ലി കുറച്ചുനാളുകളായി പരസ്പര സംഘർഷങ്ങളും വിദ്വേഷങ്ങളും തർക്കങ്ങളും നിലനിന്നിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം ഇരു വിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായത്. രാത്രി ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന മണികണ്ഠനെ അക്രമികൾ ഒളിഞ്ഞുനിന്ന് തടയുകയും തുടർന്ന് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. അക്രമണത്തിൽ മാരകമായി പരിക്കേറ്റ മണികണ്ഠൻ അവൻ പരിക്കുകളോടെ സംഭവസ്ഥലത്ത് വീണുകിടന്നു. തുടർന്ന് എത്തിയ പോലീസ് ആണ് മണികണ്ഠനെ ആശുപത്രിയിലേക്ക് എത്തിച്ചത്. പക്ഷേ മണികണ്ഠനെ രക്ഷിക്കുവാൻ ആയില്ല . രാജശേഖരനടക്കും മൂന്ന് പേരേ പോലീസ് അറസ്റ്റ് ചെയ്ത് അന്വേഷിച്ചുവരുന്നു.
ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…
ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…
അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…
Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…