കൊച്ചി: ഫഹദ് ഫാസില്‍ നായകനായ ഏറ്റവും പുതിയ ചിത്രം ട്രാന്‍സിന് അഭിനന്ദനവുമായി സംവിധായിക ഗീതു മോഹന്‍ദാസ്. ചിത്രത്തില്‍ ഫഹദിന്റെ അഭിനയം പ്രശംസാര്‍ഹമാണെന്നാണ് ഗീതു മോഹന്‍ ദാസ് അഭിപ്രായപ്പെടുന്നത്.
‘ ഈ നിമിഷം ഒരു നടന്‍ പൂര്‍ണമായും പരിവര്‍ത്തനപ്പെടുന്നത് ഞാന്‍ കണ്ടു, കീഴടങ്ങല്‍, ആ കഥാപാത്രത്തെ അദ്ദേഹം അയാളില്‍ തന്നെ കണ്ടെത്തി. ഏതു ഫിലിം മേക്കറുടെയും സ്വപ്‌നമാണിത്, യുറേക്കാ മൊമെന്റ്. നിങ്ങള്‍ക്കും നിങ്ങളുടെ ഫിലിം മേക്കേര്‍സിനും ഇനിയും ഇതു പോലുള്ള നിമിഷങ്ങള്‍ ആശംസിക്കുന്നു, ഫഹദ്,’ ഗീതു തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചു.
ഫെബ്രുവരി 20 നാണ് ട്രാന്‍സ് റിലീസ് ചെയ്തത്. ഫഹദിനൊപ്പം നസ്രിയയും പ്രധാന വേഷത്തില്‍ എത്തുന്നു.വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കറുടെ കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
നീണ്ട എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാന്‍സ്. ചെമ്പന്‍ വിനോദ്, സൗബിന്‍ ഷാഹിര്‍, ശ്രാനാഥ് ഭാസി, ജിനു ജോസഫ്, വിനായകന്‍ തുടങ്ങി ഒരു നീണ്ട നിര തന്നെ ചിത്രത്തില്‍ ഉണ്ട്. സംവിധായകന്‍ ഗൗതം മേനോനും ചിത്രത്തില്‍ ഒരു നിര്‍ണയക വേഷത്തില്‍ എത്തുന്നുണ്ട്. സംവിധായകനും ഛായാഗ്രാഹകനുമായ അമല്‍ നീരദാണ് ചിത്രത്തിന്റെ ക്യാമറ.
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…
Dublin, Ireland — Rev. Jonny Stahl, a long-standing volunteer staff member at the Church of…
ഡബ്ലിൻ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ലീവിംഗ് സർട്ടിൽ ഉന്നത വിജയം നേടിയവരെയും, വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ചവരെയും ഇന്ത്യൻ ഓവർസീസ്…