റൂട്ട്സ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോ.മനു ക്ഷണൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഗില – എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പീരുമേട്, മണിമല, കൊച്ചി, ദുബായ് എന്നിവിടങ്ങളിലായി പൂർത്തിയായിരിക്കുന്നു. സമൂഹമാധ്യമങ്ങൾ യുവതലമുറയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് ഈ ചിത്രത്തിലൂടെ ഡോ.മനു കൃഷ്ണൻ അവതരിപ്പിക്കുന്നത്. മാറുന്ന സമൂഹത്തിൻ്റെ നേർക്കാഴ്ച്ച എന്ന പോലെനേർക്കുനേർ നോക്കാത്ത ഒരു സമൂഹത്തിൻ്റെ പ്രതിനിധികളെ ചൂണ്ടിക്കാണിക്കുന്ന ഗറ്റ് സാപ്പ്’ എന്ന സമൂഹമാധ്യമത്തിൻ്റെ ദുരുപയോഗത്തിന് ഇരയായ ഒരു കൂട്ടം യുവതലമുറയും അതിനെ തുടർന്നുണ്ടായ തുടർ കൊലപാതകങ്ങളും അടയ്ക്കുന്നതാണ് ഈ ചിത്രം.
പുതുമുഖം സുഭാഷ് നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ നായികമാർ ശ്രിയാ, അനഘ എന്നിവരാണ്.ഇന്ദ്രൻസ്, കൈലാഷ്, റിനാസ്, ഡോ. ഷിനോയ് അൻസാരി, നിയാ, ഡോ. ഷിയാ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം – ഡോ. മനു കൃഷ്ണൻ.ഛായാഗ്രഹണം. ശ്രീകാന്ത്.എഡിറ്റിംഗ് ഷമീർ മുഹമ്മദ്.അസ്സോസ്സിയേറ്റ് ഡയറക്ടർ. അനീഷ് ജോർജ്കിയേറ്റീവ് ഹെഡ് – പ്രമോദ്.കെ.പിള്ള, പ്രൊജക്റ്റ് ഡിസൈനർ – അശ്വിൻ
വാഴൂർ ജോസ്
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…
സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…