ചലച്ചിത്ര രംഗത്ത് സജീവമാകുന്ന ശ്രീഗോകുലം മൂവീസ് നിർമ്മാണ-വിതരണ രംഗങ്ങൾക്കു പുറമേ സിനിമയുടെ മറ്റു മേഖലകളിലേക്കും കടക്കുകയാണ്.
അതിൻ്റെ ആദ്യ പടിയായി നാൽപ്പതിനായിരം ചതുരശ്രയടി ചുറ്റളവിൽ ഒരു സ്റ്റുഡിയോ ഫ്ളോർ ഒരുക്കുന്നു.
സൗത്ത് ഇൻഡ്യയിലെ ഏറ്റവും വലിയ മോഡുലർ ഫ്ളോർ ആയിരിക്കുമിത്.
കൊച്ചിയിലെ പുക്കാട്ടുപടിയിൽ നാൽപതോളം ഏക്കർ ഭൂമിയിലാണ് ഈ സ്റ്റുഡിയോ ഫ്ളോർ നിർമ്മിക്കുന്നത്.
ഗോകുലത്തിൻ്റെ തന്നെ ഭൂമിയിലാണ് ഈ സ്റ്റുഡിയോ ഫ്ളോർ നിർമ്മിക്കുന്നത്.
ഗോകുലം മൂവീസിൻ്റെ ബാനറിൽ റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ബൃഹ്ത്തായ കടമറ്റത്ത് കത്തനാർ – എന്ന ചിത്രത്തിനു വേണ്ടിയാണ് ഈ സ്റ്റുഡിയോ ഫ്ളോർ ഒരുക്കുന്നത്.
ഇൻഡ്യയിൽആദ്യമായി വെർച്വൽ സാങ്കേതിക വിദ്യയിൽ ഒരുക്കുന്ന ചിത്രം കൂടിയാണിത്.
ചെന്നൈയിൽ ഗോകുലത്തിൻ്റെ വലിയ സ്റ്റുഡിയോ ഫ്ളോർ നിലവിലുണ്ട്. തമിഴ് – തെലുങ്കു സിനിമകൾ ഇവിടെ സ്ഥിരമായി ചിത്രീകരിച്ചു പോരുന്നുമുണ്ട്.
എന്നാൽ ഇൻഡ്യയിലെ തന്നെ ആദ്യത്തെ വ്യത്യസ്ത സംരംഭമായ കടമറ്റത്ത് കത്തനാറിനുവേണ്ടി ആധുനിക സാങ്കേതിക വിദ്യകൾ അടങ്ങുന്ന സ്റ്റുഡിയോ ഫ്ളോർ തന്നെ ആകട്ടെയെന്ന് ഗോകുലം ഗ്രൂപ്പിൻ്റെ ചെയർമാൻ കൂടിയായ ഗോകുലം ഗോപാലൻ നിർദ്ദേശിക്കുകയായിരുന്നു.
ഇത് കേരളത്തിനു തന്നെ ഒരു നാഴികക്കല്ലായി മാറുമെന്നതിൽ സംശയമില്ല
ഇൻഡ്യയിലെ എല്ലാ ഭാഷകളിലുമുള്ളവൻകിട ചിത്രങ്ങൾക്ക് ഈ ഫ്ളോർ ഉപകരിക്കും വിധത്തിലുള്ള കാഴ്ച്ചപ്പാടിലൂടെയാണ് ഈസ്റ്റുഡിയോ ഫ്ളോർ നിർമ്മിക്കുന്നത്.
ജയസൂര്യ നായകനാകുന്ന കടമറ്റത്ത് കത്തനാറിൻ്റെ പ്രീ – പൊഡക്ഷനുകൾ ആരംഭിച്ചു.
ഇതിനു വേണ്ടി ഏറ്റവും ആധുനിക മികവുകൾ ഉൾക്കൊള്ളുന്ന ആരി അലക്സ ക്യാമറ വാങ്ങുകയും ഇതു പയോഗിച്ച് ഒരാഴ്ച്ചയോളം നീണ്ടു നിന്ന ടെസ്റ്റ് ചിത്രീകരണം കൊച്ചിയിലെ ത്രീ ഡോട്ട് സ്റ്റുഡിയോയിൽ നടക്കുകയും ചെയ്തിരുന്നു.
മറ്റൊരു ചിത്രവും കമിറ്റ് ചെയ്യാതെ ജയസൂര്യമാനസ്സികമായും ശാരീരികമായും ഒരുക്കങ്ങൾ നടത്തിപ്പോരുകയാണ് ഇതിലെ കത്തനാറെ അവതരിപ്പിക്കുവാനായി –
മാന്ത്രിക ജാലവിദ്യ’ ഒരു വൈദികൻ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് ഒരു ദൃശ്യവിസ്മയത്തിലത്തിലൂടെ പ്രേക്ഷകൻ്റെ മുന്നിലെത്തിക്കുകയാണ് ഈ ചിത്രത്തിലൂടെ.
ആധുനിക സാങ്കേതിക മികവോടെ, വൻ മുതൽ മുടക്കോടെയാണ് കടമറ്റത്ത് കത്തനാറെ അണിയിച്ചൊരുക്കുന്ന
തെന്ന് എക്സിക്കുട്ടീവ് പ്രൊഡ്യൂസർ കഷ്ണമൂർത്തിയും അറിയിച്ചു.
മങ്കി പെൻ, ജോ& ബോയ്, ഹോം, എന്നീ ഹിറ്റ് ചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയനാണ് സംവിധായകനായ റോജിൻ തോമസ്.
സെറ്റ് രൂപകൽപ്പനക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൻ്റെ കലാസംവിധാനം നിർവ്വഹിക്കുന്നത് രാജീവനാണ്.
മലയാളത്തിനു പുറമേ ൻ ഡ്യയിലെ വൻകിട ഭാഷാചിത്രങ്ങളിലേയും അഭിനേതാക്കളും അണിനിരക്കുന്ന ഈ ചിത്രം ഒരു പാൻ ഇൻഡ്യൻ സിനിമയായിരിക്കും –
പുതുവർഷത്തിൽ ചിത്രീകരണം ആരംഭിക്കും വിധത്തിൽ ഈ ചിത്രത്തിൻ്റെ അണിയറ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
സിദ്ദു പനയ്ക്കലാണ് പ്രൊഡക്ഷൻ കൺട്രോളർ.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…