Entertainment

“ഗാർഡിയൻ ഏഞ്ചൽ” വ്യത്യസ്തമായ ഓഡിയോ ലോഞ്ച്

ഭദ്ര ഗായത്രി പ്രൊഡക്ഷൻസിന്റെ ബാനറിൽ സർജന്റ് സാജു എസ്‌ ദാസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഗാർഡിയൻ ഏഞ്ചൽ എന്ന സിനിമയുടെ Audio launch അമല ഹോസ്പിറ്റലിൽ വച്ച് നടന്നു. സിനിമയുടെ അണിയറ പ്രവർത്തകർ, ശാരീരികമായ വൈകല്യങ്ങളുള്ള 15 ഓളം നിർധനരായ കുട്ടികൾക്ക് Artificial Limbs കൊടുത്തു കൊണ്ടാണ് വ്യത്യസ്തമായ രീതിയിൽ Audio Launch നടത്തിയത്. പ്രശസ്ത സിനിമ പിന്നണി ഗായകരായ ശ്രീമതി നഞ്ചിയമ്മയും സന്നിദാനന്ദനും ചേർന്നാണ് കുട്ടികൾക്കുള്ള സഹായങ്ങൾ വിതരണം ചെയ്തത്. ഇത് ആദ്യമായാണ് ഇത്തരത്തിൽ ഒരു നന്മയുള്ള പ്രവർത്തി നടത്തികൊണ്ട് സമൂഹത്തിനു തന്നെ മാതൃകയായ ഒരു Audio launch നടക്കുന്നത് എന്ന് അമല ഹോസ്പിറ്റൽ ഡയറക്ടർ ഫാദർ ജൂലിയസ് അഭിപ്രായപ്പെട്ടു.

സിനിമകളുടെ ഓഡിയോ ലോഞ്ചുക  star ഹോട്ടലിൽ വച്ചോ മാളുകളിൽ വച്ചോ ആണ് സാധാരണയായി ചെയ്യാറുള്ളതെന്നും എന്നാൽ നന്മയുടെ ഒരു സഹായ ഹസ്തം നീട്ടികൊണ്ടായിരിക്കണം Guardian Angel ന്റെ ഏതൊരു പ്രവർത്തിയും ചെയ്യുന്നത് എന്നത് പ്രൊഡക്ഷൻ ടീമിന്റെ തന്നെ ആഗ്രഹമായത് കൊണ്ടാണ് ഇങ്ങനൊരു ചടങ്ങ് പ്ലാൻ ചെയ്തത് എന്ന് സംവിധായകൻ പറഞ്ഞു. എല്ലാത്തിനും കൂടെ നിന്ന അമല ഹോസ്പിറ്റൽ അധികൃതരോട് നന്ദിയും കടപ്പാടും അദ്ദേഹം രേഖപ്പെടുത്തി.

തങ്ങളുടെ ജീവിതത്തിലെ ഏറ്റവും ധന്യമായ മൂർത്തമാണ് ഇതെന്നു ഗായകൻ സന്നിദാനന്ദനും ഗായിക നഞ്ചിയമ്മയും പറഞ്ഞു. കുഞ്ഞുകുട്ടികൾ തങ്ങൾക്കുള്ള സഹായങ്ങൾ മാതാപിതാക്കൾക്കൊപ്പം ഏറ്റുവാങ്ങിയത് കണ്ടു നിന്നവരുടെ കണ്ണിൽ ഈറൻ അണിയിച്ചു. 

ഈ അവസരത്തിൽ ജ്യോതിഷ് കാശി എഴുതി റാം സുരേന്ദർ സംഗീത സംവിധാനം ചെയ്ത് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഫ്രാൻകോ, ദുർഗാ വിശ്വനാഥ് എന്നിവർ ചേർന്ന് ആലപിച്ച “ഡും ടക്കടാ” എന്ന് തുടങ്ങുന്ന ഗാനത്തിന്റെ lyrical version east coast ഓഡിയോസിലൂടെ launch ചെയ്തു.

സർജന്റ് സാജു എസ് ദാസ് നായകനായി എത്തുന്ന ഈ ചിത്രത്തിൽ രാഹുൽ മാധവ്, മേജർ രവി, നഞ്ചിയമ്മ, ലക്ഷ്പ്രിയ, ഗിന്നസ് പക്രു, ഷാജു ശ്രീധർ, ശോബിക ബാബു, ലത ദാസ്, ദേവദത്തൻ,

ജോൺ അലക്സാണ്ടർ, ലക്ഷ്മി പ്രിയ, തുഷാര പിള്ള, മായ സുരേഷ് തുടങ്ങിയവരോടൊപ്പം അമ്പതോളം പുതുമുഖങ്ങളും അഭിനയിക്കുന്നു.

സര്‍ജന്റ് സാജു എസ് ദാസ് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ  ഛായാഗ്രഹണം വേലു നിർവ്വഹിക്കുന്നു. എഡിറ്റർ അനൂപ് എസ് രാജ്, രാം സുരേന്ദർ – ചന്ദ്രദാസ് എന്നിവരുടെ സംഗീതം.

പി ആർ ഒ – വാഴൂർ ജോസ് 

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:  

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

9 hours ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

16 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

22 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

1 day ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

2 days ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

2 days ago