Entertainment

ഹനീഫ് അദേനി – ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു

ഉണ്ണി മുകുന്ദൻ സൂപ്പർ ആക്ഷൻ ഹീറോ ആകുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മൂന്നാറിലെ ദേവികുളത്ത് ആരംഭിച്ചു. ലളിതമായ ചടങ്ങിൽ നിർമ്മാതാവായ ഷെരീഫ് മുഹമ്മദ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടാണ് ആരംഭം കുറിച്ചത്. ഫ്രയ മറിയം, ആയാ മറിയം, നോഹ  എന്നിവർ ഫസ്റ്റ് ക്ലാപ്പും നൽകി.

നേരത്തേ ഹനീഫ് അദേനി, ഉണ്ണി മുകുന്ദൻ, നിർമ്മാതാക്കളായ ഷെറീഫ് മുഹമ്മദ്, അബ്ദുൽ ഗദാഫ് എന്നിവരും അണിയറ പ്രവർത്തകരായ  ചന്ദ്രു സെൽവരാജ്, സ്യമന്തക് പ്രദീപ്‌, ധന്യാ ബാലകൃഷ്ണൻ, ദീപക് പരമേശ്വരൻ, സുനിൽദാസ്, അഭിമന്യു തിലകൻ, ഇഷാൻ ഷൌക്കത്ത് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു.

ഉണ്ണിമുകുന്ദനാണ് ആദ്യ ഷോട്ടിൽ അഭിനയിച്ചത്. നടൻ ഷറഫുദിൻ തൻ്റെ സഹപ്രവർത്തകർക്ക് ആശംസകൾ നേരാൻ എത്തിയിരുന്നതും ഏറെ കൗതുകമായി. ക്യൂബ്സ് എൻ്റർടൈൻമെൻ്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ്, അബ്ദുൾ ഗദ്ദാഫ്എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

സിദ്ധിഖ്, ജഗദീഷ്, ആൻസൺ പോൾ കബീർ യുഹാൻ സിങ്, (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ എന്നിവരും വ്യത്യസ്ഥ തലങ്ങളിലുള്ള നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. സമീപകാല മലയാള സിനിമയിൽ ആക്ഷന് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകി ചിത്രീകരിക്കുന്ന സിനിമയാണിത്. ഹോളിവുഡ്ഡിനോടും, ബോളിവുഡ്ഡിനോടും കിടപിടിക്കുംവിധത്തിലുള്ള എട്ട് ആക്ഷനുകളാണ് ഹനീഫ് അദേനി ഈ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അമീർ ഖാൻ ചിത്രങ്ങൾക്ക് ആക്ഷൻ കോറിയോഗ്രാഫി ഒരുക്കുന്ന കലൈസിംഗ് സൺ, സ്റ്റണ്ട് സെൽവ തുടങ്ങിയ പ്രമുഖരാണ് ആക്ഷൻ കൈകാര്യം ചെയ്യുന്നത്. 

ആധുനിക സാങ്കേതികവിദ്യ മികവുകളോടെ വൻമുതൽ മുടക്കിൽ ഒരുക്കുന്നതാണ് ഈ ചിത്രം. ഡൈനാമിക് ആക്ഷൻ ഹീറോയെന്നു വിശേഷിപ്പിക്കാവുന്ന ഉണ്ണി മുകുന്ദൻ്റെ കരിയറിലെ ഏറ്റം മികച്ച ഹൈ വോൾട്ടേജ് കഥാപാത്രമായിരിക്കും മാർക്കോ. ഹനീഫ് അദേനി തന്നെ സംവിധാനം ചെയ്ത് വിജയം കൈവരിച്ച മിഖായേലിൻ്റെ സന്തതികളിലെ മാർക്കോ ജൂനിയർ എന്ന പ്രതിനായക കഥാപാത്രത്തെയാണ് ഹനീഫ് അദേനി നായകനാക്കിയിരിക്കുന്നത്. പ്രതിനായകനിൽ നിന്നും നായകനിലെത്തുന്ന മാർക്കോയുടെ ഇനിയുള്ള ജീവിതത്തിൽ എന്താണ് അരങ്ങേറുന്നത്?… സംഭവ ബഹുലമായ രംഗങ്ങളിലൂടെ ഹനീഫ് അദേനി ഇതിന് ഉത്തരം തേടുകയാണ്.

ആക്ഷൻ ചിത്രങ്ങളിൽ മലയാളത്തിലെ ഏറ്റം മികച്ച ദൃശ്യാനുഭവം നൽകുന്ന ചിത്രമായിരിക്കും മാർക്കോ. കെ.ജി.എഫിലൂടെ സംഗീത പ്രേമികളുടെ ഹരമായി മാറിയ രവി ബസ്രൂറിൻ്റെ സംഗീതം ഈ ചിത്രത്തിൻ്റെ ആകർഷണിയത വർദ്ധിപ്പിക്കുന്നു.

ഛായാഗ്രഹണം – ചന്ദ്രു സെൽവരാജ്

എഡിറ്റിംഗ് – ഷെമീർ മുഹമ്മദ്,

കലാസംവിധാനം – സുനിൽ ദാസ്.

മേക്കപ്പ് – സുധി സുരേന്ദ്രൻ.

കോസ്റ്റ്യും ഡിസൈൻ – ധന്യാ ബാലകൃഷ്ണൻ 

ചിഫ് അസോസിയേറ്റ് ഡയറക്ടർസ് – സ്യമന്തക് പ്രദീപ്

പ്രമോഷൻ കൺസൽട്ടൻ്റ് – വിപിൻ കുമാർ

മാർക്കറ്റിംഗ് – 10 ജി മീഡിയ

പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – ബിനു മണമ്പൂർ

പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ 

മൂന്നാർ, കൊച്ചി എന്നിവിടങ്ങളിലും വിദേശത്തുമായിട്ടാണ് ചിത്രീകരണം പൂർത്തിയാകുന്നത്.

വാഴൂർ ജോസ്.

ഫോട്ടോ – നന്ദു ഗോപാലകൃഷ്ണൻ

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

​അർദ്ധനൂറ്റാണ്ടിലേക്ക് അടുക്കുന്ന സൗഹൃദം; പ്രീ-ഡിഗ്രി സഹപാഠികൾ ജർമ്മനിയിൽ വീണ്ടും ഒന്നിച്ചു

​കൊച്ചി: 1975-77 കാലഘട്ടത്തിൽ തൃക്കാക്കര ഭാരതമാതാ കോളേജിൽ പ്രീ-ഡിഗ്രിക്ക് ഒരുമിച്ച് പഠിച്ച പഴയ സഹപാഠികൾ പതിറ്റാണ്ടുകൾക്ക് ശേഷം വിദേശ മണ്ണിൽ…

2 hours ago

അയർലൻഡിൽ സന്ദർശനത്തിനെത്തിയ മലയാളി ലാലി പോൾ അന്തരിച്ചു

കോർക്ക്: കട്ടക്കലീക്കൽ ലാലി പോൾ (70) അയർലൻഡിൽ അന്തരിച്ചു. കാപ്പിൽ സെന്റ് തോമസ് മാർത്തോമ്മാ ഇടവകാംഗമായിരുന്നു. മകളെയും കുടുംബത്തെയും സന്ദർശിക്കാനായി…

3 hours ago

അയർലണ്ടിൽ ആരോഗ്യപ്രവർത്തകർക്ക് പ്രമോഷൻ നിയന്ത്രണം; ഒരു ലക്ഷം ജീവനക്കാർക്ക് ബാധകം

അയർലണ്ടിലെ ആരോഗ്യരംഗത്ത് ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തി. ആരോഗ്യവകുപ്പിന്റെ പുതിയ അനുമതി നടപടികൾ ഏകദേശം…

1 day ago

അയർലണ്ടിൽ ആഞ്ഞടിച്ച് സ്റ്റോം ബൊലോ; കെറി, ഗാൽവേ, ഡൊണഗൽ, ലെയ്ട്രിം, ഗാൽവേ, മയോ, സ്ലൈഗോ കൗണ്ടികളിൽ ഓറഞ്ച് അലേർട്ട്

അയർലണ്ട്: ശക്തമായ മഴയും അതിശക്തമായ കാറ്റുമായി സ്റ്റോം ബൊലോ (Storm Boelo) അയർലണ്ടിൽ ഭീഷണി ഉയർത്തുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ…

1 day ago

ഫ്ലോറിഡയിൽ 77കാരന്റെ  വധശിക്ഷ നടപ്പാക്കി; ഈ വർഷം സംസ്ഥാനത്ത് നടക്കുന്ന 18-ാമത്തെ വധശിക്ഷ

ഫ്ലോറിഡ: നാല് പതിറ്റാണ്ടുകൾക്ക് മുൻപ് ഡെപ്യൂട്ടി ഷെരീഫിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ ഫ്ലോറിഡയിൽ 77 കാരനായ തടവുകാരന് വധശിക്ഷ നടപ്പാക്കി.…

1 day ago

രണ്ടുപേർ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിലെ പതിനഞ്ചുകാരനായ പ്രതിക്ക് വീട്ടുതടങ്കലിൽ കഴിയാൻ കോടതി ഉത്തരവിട്ടു

സിയാറ്റിൽ: സീയാറ്റിലിൽ നടന്ന 'ബൈറ്റ് ഓഫ് സീറ്റിൽ' ഭക്ഷണമേളയ്ക്കിടെ വെടിവെപ്പ് നടത്തിയ കേസിൽ പിടിയിലായ പതിനഞ്ചുകാരനായ പ്രതിക്ക് കോടതി താത്കാലിക…

1 day ago