Entertainment

“ദേ.. എൻ്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹരത്തിന് സെക്കൻ്റ് ലുക്ക് എത്തി

മോഹൻലാൽ, മീരാ ജാസ്മിനെ സാരിയുടുക്കാൻ സഹായിക്കുന്നു. കൗതുകകരമായ ഒരു പോസ്റ്റർ.

ഗൃഹാതുരത്വം നിറഞ്ഞുനിൽക്കുന്ന ഒരു മുഹൂർത്തം. സാധാരണ വീടുകളിലൊക്കെ ഇത്തരത്തിലുള്ള മുഹൂർത്തങ്ങൾ ഉണ്ടാകാറുണ്ട്. ഭാര്യയെ വസ്‌ത്രമുടുക്കാൻ സഹായിക്കുന്ന ഭർത്താവ് –

ചിലപ്പോൾ ഭാര്യ പറയും –

ദേ… ഈ സാരി ഒന്നു പിടിച്ചിടാമോ ?

അനുസരണയോടെ അത് ചെയ്യുന്ന ഭർത്താവ്. 

ഒരു നല്ല കുടുംബ ജീവിതത്തിൽ ഇത്തരം കാര്യങ്ങൾ സർവ്വ സാധാരണമാണ്.

ഇവിടെ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിലെ ഒരു രംഗമാണിത്.

 ആഷിക്ക് പ്രൊഡക്‌ഷൻ മ്പിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് ആയി പുറത്തുവിട്ട ഈ പോസ്റ്റർ പ്രേഷകരെ ഏറെ ആകർഷിച്ചു കൊണ്ട് സോഷ്യൽ മീഡിയായിൽ വലിയ തരംഗം തന്നെ സൃഷ്ടിച്ചു വൈറലായിരിക്കുന്നു.

ചിരിയും ചിന്തയും നൽകുന്ന ഈ പോസ്റ്റർ ഒരു കുടുംബ ചിത്രത്തിലേക്കു വിരൽ ചൂണ്ടുന്നു. അതിമനോഹരം എന്ന നാമധേയത്തെ  ഏറെ അന്വർത്ഥമാക്കും വിധത്തിലുള്ളതാണ്.ഈ പോസ്റ്റർ. ലൗലജൻ പി.സി. എന്ന പൊലീസ് സബ്ബ് ഇൻസ്പക്ടറുടെ കഥാപാത്രമാണ് ഇതിൽ മോഹൻലാൽ കൈയ്യാളുന്നത്. അദ്ദേഹത്തിൻ്റെ ഔദ്യോഗിക ജീവിതവും കുടുംബ ജീവിതവും കോർത്തിണക്കിക്കൊണ്ടാണ് തരുൺ മൂർത്തി ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. കുടുംബ ജീവിതത്തിൻ്റെ കെട്ടുറപ്പും, ഭംഗിയുമൊക്കെ ഈ ചിത്രത്തിൻ്റെ പ്രധാന പശ്ചാതലം തന്നെയാണ്. അത്തരത്തിലൊരു കൂട്ടുകെട്ടുമാണ് മോഹൻലാലും മീരാ ജാസ്മിനും ഒത്തുചേരുമ്പോൾ പ്രേഷകർ പ്രതീക്ഷിക്കുന്നത്.

അപ്രതീഷകൾക്കൊപ്പം നീതി പുലർത്തുവാൻ അണിയറ പ്രവർത്തകർ ശ്രമിച്ചിരിക്കുന്നുവെന്ന് പൂർണ്ണമായും വിശ്വസിക്കാം. ലാലു അലക്സ്, മനോജ്.കെ.ജയൻ, മുകേഷ്, ജഗദീഷ്,ഇർഷാദ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു,കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന എന്നിവരും പ്രധാന താരങ്ങളാണ്.

ഇഷ്ക്ക്, ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ.

സംഗീതം – ജെയ്ക്ക് ബിജോയ്സ്.

ഷാജികുമാറാണ് ഛായാഗ്രാഹകൻ.

എഡിറ്റിംഗ്- വിവേക് ഹർഷൻ.

ഓഡിയോ ഗ്രാഫി – വിഷ്ണു ഗോവിന്ദ് 

കലാസംവിധാനം – ഗോകുൽ ദാസ്.

മേക്കപ്പ് – റോണക്സ് സേവ്യർ.

കോസ്റ്റ്യും ഡിസൈൻ – മഷർ ഹംസ 

കോ-ഡയറക്ടർ – ബിനു പപ്പ.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – മിറാഷ് ഖാൻ.

അസ്സോസ്സിയേറ്റ് ഡയറക്ടർ -അനസ്.

വി.

സ്റ്റിൽസ് – അമൽ.സി. സദർ .

പ്രൊഡക്ഷൻ മാനേജർ -ജോമോൻ ജോയ്, ചാലക്കുടി.

പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- എസ്സാൻ.

പ്രൊഡക്ഷൻ കൺട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്.

സെൻട്രൽ പിക്ച്ചേഴ്സ് ഈ ചിത്രം പ്രദർശനത്തി  നെത്തിക്കുന്നു.

വാഴൂർ ജോസ്.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഇന്ധനവില വീണ്ടും ഉയരുന്നു; എക്സൈസ് തീരുവ വർധന നീട്ടിവയ്ക്കണമെന്ന് ആവശ്യം

അയർലണ്ടിൽ ഇന്ധനവില തുടർച്ചയായി ഉയരുന്ന സാഹചര്യത്തിൽ, ഇന്ധനത്തിന്റെ എക്സൈസ് തീരുവയിലെ താൽക്കാലിക ഇളവുകൾ പിൻവലിക്കാനുള്ള സർക്കാർ നീക്കം നീട്ടിവയ്ക്കണമെന്ന് പ്രതിപക്ഷ…

22 mins ago

ഡോണിബ്രൂക്കിൽ ഡബ്ലിൻ ബസിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ

ഡബ്ലിൻ നഗരത്തിന്റെ തെക്കൻ ഭാഗമായ ഡോണിബ്രൂക്കിൽ ഡബ്ലിൻ ബസിന് തീപിടിച്ചു. ചൊവ്വാഴ്ച രാവിലെ ഉണ്ടായ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. രാവിലെ…

2 hours ago

ഡബ്ലിനിൽ ദിവ്യകാരുണ്യ-മറിയൻ പ്രദക്ഷിണം ഓഗസ്റ്റ് 16ന്

ഡബ്ലിൻ നഗരമധ്യത്തിൽ നടക്കുന്ന മൂന്നാം വാർഷിക ദിവ്യകാരുണ്യ-മറിയൻ പ്രദക്ഷിണം ഓഗസ്റ്റ് 16 ഞായറാഴ്ച നടക്കും. പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോഹണ തിരുനാളിനോടനുബന്ധിച്ചാണ്…

4 hours ago

കൊളംബിയ ഭൂചലനം; മരണസംഖ്യ 111 ആയി

ബൊഗോട്ട: പടിഞ്ഞാറൻ കൊളംബിയയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 111 ആയി. ദുരന്തത്തിൽ ഇതുവരെ 87 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ…

13 hours ago

അയർലണ്ടിൽ കുടിയേറ്റ വിരുദ്ധ വികാരം മുതലെടുത്ത് ന്യൂ IRA അക്രമനീക്കത്തിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്

കുടിയേറ്റക്കാരെ അയർലണ്ടിൽ നിന്ന് പുറത്താക്കുക ലക്ഷ്യമിട്ട് ന്യൂ IRA അക്രമപ്രചാരണത്തിന് പദ്ധതിയിടുന്നതായി ബ്രിട്ടീഷ്, ഐറിഷ് സുരക്ഷാ വിഭാഗങ്ങൾക്ക് ആശങ്ക. അയർലണ്ട്–വടക്കൻ…

1 day ago

ഐറിഷ് പാസ്‌പോർട്ട് റിന്യൂവൽ റിമൈൻഡർ സേവനം 2027 മുതൽ

ഐറിഷ് പാസ്‌പോർട്ട് കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഓർമ്മിപ്പിക്കുന്ന പുതിയ സംവിധാനം 2027 മുതൽ നിലവിൽ വരും. ആദ്യമായി പാസ്‌പോർട്ടിന് അപേക്ഷിക്കുന്നവർക്കും…

1 day ago