Entertainment

മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.
അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ് ഇന്ത്യൻ സിനിമ ക്കമ്പനിയുടെ രംഗപ്രവേശം.
വയനാടൻ മലനിരകളിൽ നടന്ന അവകാശ സമരത്തിൻ്റെ പശ്ചാത്തലത്തിലൂടെ ക്ലീൻ എൻ്റെർടൈനറായി എത്തിയ ചിത്രം പ്രശംസയും അംഗീകാരങ്ങളും, സാമ്പത്തിക വിജയവും നേടി മലയാള സിനിമയിൽ കൈയ്യൊപ്പു പതിപ്പിച്ചു.
ഗൾഫ് മേഖലയിൽ ഏറെക്കാലമായി ബിസ്സിനസ്സ് നടത്തിപ്പോരുന്ന ടിപ്പു ഷാനും, ഷിയാസ് ഹസ്സനുമാണ് ഇന്ത്യൻ സിനിമാക്കമ്പനിയുടെ സാരഥികൾ .
കലയും സിനിമയും എന്നും താൽപ്പര്യമുള്ള വിഷയങ്ങളായിരുന്നു. അങ്ങനെയാണ് ഒരു നിർമ്മാണ സ്ഥാപനം തുടങ്ങുവാൻ തീരുമാനിച്ചത്.
മറ്റു ബിസ്സിനസ്സുകൾ പോലെയല്ല സിനിമ.
ഒരു സിനിമ ജനങ്ങൾക്ക് ആസ്വാദന മികവും, സന്തോഷവും പകരണം. ആ സംതൃപ്തിയാണ് ഒരു സിനിമയുടെ വിജയവും അതുണ്ടാക്കുന്നവരുടെ നിലനിൽപ്പുമെന്ന് നിർമ്മാതാവായ ടിപ്പു വ്യക്തമാക്കി.


ഇപ്പോൾ രണ്ടു സിനിമകളുടെ നിർമ്മാണപ്രകിയകൾ ഒരു പോലെ നടന്നു വരികയാണ്.
ഷറഫുദീനും, അലൻ ബിൻ സിറാജും,( വാഴ 2 ഫെയിം) കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച്
നവാഗതനായ ജിതേഷ് എസ് റാം സംവിധാനം ചെയ്യുന്ന ചിത്രമാണൊന്ന്.
സെപ്റ്റംബർ നാലിന് മൈസൂരിൽ ചിത്രീകരണമാരംഭിച്ച ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു.
ഹ്യൂമർ, ഫാമിലി എൻ്റെർടൈനർ ജോണറിൽ ഒരുക്കുന്ന ഈ ചിത്രം കഥയുടെ പുതുമയിലും അവതരണത്തിലും ഹൃദ്യമായ ദൃശ്യാനുഭവം നൽകുന്ന ചിത്രമായിരിക്കും.

ഇക്കഴിഞ്ഞ സെപ്റ്റംബർ ഇരുപത്തിയൊന്നിന് ഇന്ത്യൻ സിനിമാക്കമ്പനി നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിതീകരണം ആരംഭിച്ചു. നവാഗതനായ രോഹിത് ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ടീനേജ് റോം കോം പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്നതാണ് .
പ്ലസ് വൺ പ്ലസ് ടൂ വിദ്യാർത്ഥികളുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന ഈ ചിത്രം യുവതലമുറയേയും കുടുംബങ്ങളേയും ഒരുപോലെ ആകർഷിക്കാൻ പോരുന്നതാണ്.
അങ്കമാലിയും പരിസര പ്രദേശങ്ങളിലുമായാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നത്.
ഔഡീഷനിലൂടെ തെരഞ്ഞെടുത്ത പുതുമുഖങ്ങളാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്.
പുത്തൻ ചിന്തകളും, പുതിയ പ്രതിഭകളേയുമൊക്കെ ഈ ചിത്രങ്ങളിലൂടെ അവതരിപ്പിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

രണ്ടു ചിത്രങ്ങളുടെ ചിത്രീകരണം ഒരുപോലെ നടന്നു വരുന്നതിനിടയിൽത്തന്നെ
രണ്ടു ചിത്രങ്ങളുടെ നടപടിക്രമങ്ങൾ പുരോഗമിച്ചു വരികയാണ് അതിൽ ഒരു ചിത്രത്തിൻ്റെ ചിത്രീകരണം അടുത്തു തന്നെ ആരംഭിക്കുമെന്ന് ടിപ്പു ഷാൻ പറഞ്ഞു.

വാഴൂർ ജോസ്.

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഡബ്ലിൻ 7-ലെ ബിൻ ബാഗ് നിരോധനം പിൻവലിച്ചു

ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…

20 mins ago

വിപിൻ ആറ്റ്ലിയുടെ ‘സ്റ്റീവ് ആൻഡ് പോളി’ ആരംഭം കുറിച്ചു

സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…

1 hour ago

സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് തുടക്കമായി

ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…

1 hour ago

വിദേശ ഓൺലൈൻ ഷോപ്പിങ്ങിന് പുതിയ ഫീസ്; നവംബർ മുതൽ ഓരോ ഇനത്തിനും €2 അധികം

ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…

2 hours ago

ഡബ്ലിനിൽ വീണ്ടും TwinkleTown; ഇത്തവണ രണ്ട് വേദികളിൽ ക്രിസ്മസ് ആഘോഷം

ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…

3 hours ago

യുദ്ധം അവസാനിച്ചോ? അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം

ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…

1 day ago