Entertainment

“അന്വേഷിപ്പിൻ കണ്ടെത്തും” ഫെബ്രുവരി ഒമ്പതിന്

തീയേറ്റർ ഓഫ്‌ ഡ്രീംസിന്റെ ബാനറിൽ ജിനു.വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ നിർമ്മിച്ച് ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. രണ്ടായിരരത്തി ഇരുപത്തിനാല് ഫെബ്രുവരി ഒമ്പതിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നതായി ക്രിസ്മസ് ദിനത്തിൽ പുറത്തുവിട്ട പോസ്റ്ററിലൂടെ വ്യക്തമാക്കുന്നു.

അന്വേഷകരുടെ കഥയല്ല, അന്വേഷണങ്ങളുടെ കഥയാണ് എന്ന ടാഗ് ലൈനോടെ എത്തുന്ന ഈ ചിത്രം സമീപകാലത്തെ ഏറ്റവും താരസമ്പന്നവും 

വലിയ മുതൽ മുടക്കുമുള്ള ചിത്രം കൂടിയാണ്.

ടൊവിനോ തോമസ് നായകനായി എത്തുന്ന ഈ ചിത്രത്തിൽ എഴുപതോളം താരങ്ങളും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നതോടൊപ്പം വലിയ ജനപങ്കാളിത്തവുമുള്ള ചിത്രമാണ്.

എൺപതു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി വന്നത്.

സർവ്വീസ്സിൽ പുതുതായി ചുമതലയേൽക്കുന്ന എസ്.ഐ. ആനന്ദ് എന്ന കുാപാത്രത്തിന്റെ ഔദ്യോഗികവും വ്യക്തി ജീവിതവും കോർത്തിണക്കി പൂർണ്ണമായും ത്രില്ലർ ജോണറിലാണ് ഈ ചിത്രത്തിന്റെ അവതരണം.

സംഘർഷങ്ങളും, സസ്പെൻസും, സംഘട്ടനവും വൈകാരിക മുഹൂർത്തങ്ങളുമാക്കെ കോർത്തിണക്കിയ ക്ലീൻ എന്റെർടൈനർ ആണ് ഈ ചിത്രം.

സിദ്ദിഖ്, ഷമ്മിതിലകൻ, ഇന്ദ്രൻ സ് ബാബുരാജ്, കോട്ടയം നസീർ, വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, സാദിഖ്, അസീസ് നെടുമങ്ങാട്ട്, ജയ്സ് ജോർജ്, അർത്ഥനാ ബിനു, കെ.കെ.സുധാകരൻ, അശ്വതി മനോഹരൻ, റിനി ശരണ്യ, അനഘ സുരേന്ദ്രൻ എന്നിവർ പ്രധാന താരങ്ങളാണ്.

ജിനു.വി. ഏബ്രഹാമിന്റേതാണ് തിരക്കഥ.

കടുവയുടെ വൻ വിജയത്തിനു ശേഷം ജിനു.വി. ഏബ്രഹാം തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്. സന്തോഷ് വർമ്മയുടെ വരികൾക്ക് പ്രശസ്ത തമിഴ് സംഗീത സംവിധായകൻ സന്തോഷ് നാരായണൻ ഈണം പകർന്നിരിക്കുന്നു.

ഛായാഗ്രഹണം – ഗൗതം ശങ്കർ.

എഡിറ്റിംഗ് – സൈജു ശീധർ.

കലാസംവിധാനം – ദിലീപ് നാഥ്.

മേക്കപ്പ് – സജി കാട്ടാക്കട

കോസ്റ്റ്യും ഡിസൈൻ – സമീരാ സനീഷ് 

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനീവ് സുകുമാരൻ.

പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പ്രതാപൻ കല്ലിയൂർ.

പ്രൊഡക്ഷൻ കൺട്രോളർ – സഞ്ജു ജെ.

വാഴൂർ ജോസ്

ഫോട്ടോ സിനറ്റ് സേവ്യർ

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

 

Sub Editor

Recent Posts

​ഓർമ്മകളിൽ ഷെറിൻ…

​പ്രണാമം. ഡാളസ് - ടെക്സസിലെ റിച്ചാർഡ്‌സണിൽ നിന്ന് ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ആ കൊച്ചു പെൺകുട്ടിയുടെ വേർപാടിന് ഇന്ന് ഒൻപത്…

9 hours ago

അയർലണ്ടിൽ നിന്നുള്ള ആദ്യ ഇന്ത്യൻ സംവിധായകൻ ജോമി ജോസ് കൈപ്പാറേട്ട് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് ഏറ്റുവാങ്ങി

കൊച്ചി : ഈ വർഷത്തെ ഏറ്റവും മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള സിനിമക്കുള്ള 49-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് "കരുതൽ"…

9 hours ago

അയർലണ്ടിൽ ബുധനാഴ്ച പൊതുമേഖലാ പണിമുടക്ക്; സ്കൂളുകൾ അടച്ചിടും, ആശുപത്രി അപ്പോയിന്റ്മെന്റുകൾ റദ്ദാക്കും; ശൈത്യകാലത്തും സമരം തുടരുമെന്ന് മുന്നറിയിപ്പ്

അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ ശമ്പളത്തർക്കം രൂക്ഷമാകുന്നു. പുതിയ ശമ്പളക്കരാറിൽ ധാരണയിലെത്താൻ സർക്കാരും ട്രേഡ് യൂണിയനുകളും പരാജയപ്പെട്ടതോടെ ഒക്ടോബർ 14 ബുധനാഴ്ച…

1 day ago

ജർമ്മൻ ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ സുവർണ്ണ നേട്ടവുമായി മലയാളി തിളക്കം; സുജയ്ക്ക് അഭിനന്ദനപ്രവാഹം

റെജൻസ്ബർഗ്, ജർമ്മനി: ജർമ്മനിയിൽ നടന്ന ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ അഭിമാനകരമായ നേട്ടം കൈവരിച്ച് മലയാളി യുവതാരം സുജയ് . സീമേഷിന്റെ മകനായ…

1 day ago

ക്രെഷ് ഫീസ് കുറയും, സബ്‌സിഡി ഉയരും; എല്ലാ കുടുംബങ്ങൾക്കും ഒരേ ആനുകൂല്യമില്ല; ചൈൽഡ്കെയർ പാക്കേജിന്റെ കൂടുതൽ വിശദാംശങ്ങൾ

അയർലണ്ടിൽ കുട്ടികളുടെ ശിശുപരിചരണ ചെലവ് കുറയ്ക്കുന്നതിനായി ബജറ്റ് 2027-ൽ പ്രഖ്യാപിച്ച പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ സർക്കാർ പുറത്തുവിട്ടു. മുഴുവൻ സമയ…

1 day ago

അയർലണ്ടിൽ ലേണർ പെർമിറ്റ് നിയമങ്ങൾ മാറുന്നു; നവംബർ 1 മുതൽ പുതിയ നിയന്ത്രണങ്ങൾ

മൂന്നാമത്തെയും നാലാമത്തെയും ലേണർ പെർമിറ്റിന് ഡ്രൈവിങ് ടെസ്റ്റ് നിർബന്ധം; ഏഴുവർഷത്തിലേറെയായി ലേണർ പെർമിറ്റിൽ തുടരുന്നവർക്കും നിർണായക മാറ്റങ്ങൾ അയർലണ്ടിൽ ലേണർ…

2 days ago