Entertainment

സിജു വിൽസൻ നായകനാകുന്ന പുതിയ ചിത്രം ആരംഭിച്ചു

സിജു വിൽസൻ നായകനാകുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ ഇരുപത്തിയേഴ് ബുനാഴ്ച്ച കണ്ണൂരിൽ ആരംഭിച്ചു.

നഹഗതനായ ഉല്ലാസ് കൃഷ്ണയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. എം.പത്മകുമാർ, മേജർ രവി, ശ്രീകുമാർ മേനോൻ, സമുദ്രക്കനി എന്നിവർക്കൊപ്പം പ്രധാന സഹായിയായി പ്രവർത്തിച്ചു കൊണ്ടാണ് ഉല്ലാസ് കൃഷ്ണ ഇപ്പോൾ സ്വതന്ത്ര സംവിധായകനാകുന്നത്. ടൊവിനോ തോമസ് പ്രൊക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം റിയോണ റോണ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമല, സജ്മനിസാം,  ബാബുപ്രസാദ്, ബിബിൻ ജോഷ്വാ എന്നിവരാണ് നിർമ്മിക്കുന്നത്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – അഭിലാഷ് അർജനൻ.

തളിപ്പറമ്പ് ഹൊറൈസൺ ഇൻ്റെർനാഷണൽ ഹോട്ടലിൽ നടന്ന ലളിതമായ ചടങ്ങിൽ പ്രശസ്ത സംവിധായകൻ എം.പത്മകുമാർ സ്വിച്ചോൺ കർമ്മവും സി.പി.എം.സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടായിരുന്നു തുടക്കം.

നേരത്തേ എം.വി.ഗോവിന്ദൻ മാസ്റ്റർ, എം.പത്മകുമാർ, എം.രാജൻ തളിപ്പറമ്പ്, നിർമ്മാതാക്കൾ, അണിയറ പ്രവർത്തകർ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. തങ്ങളുടെ നാട്ടിൽ ചിത്രീകരണത്തിനായി ഈ സംഘ ത്തിന് എല്ലാ സഹായങ്ങളും പ്രോത്സാഹനവും നൽകുമെന്ന് തളിപ്പറമ്പ് എം.എൽ.എ കൂടിയായ എം.വി.ഗോവിന്ദൻ മാസ്റ്റർ തൻ്റെ ആശംസാ പ്രസംഗത്തിൽ പറഞ്ഞു.

ജീവിതം ആഘോഷിച്ചു നടക്കുന്ന ചെറുപ്പക്കാരുടെ നിത്യജീവിതത്തിൽ നാം ശീലിച്ചുപോരുന്ന ദിനചര്യകളിൽ ചെറിയൊരു മാറ്റം പോലും   നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രതിഫലനങ്ങളാണ് രസകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

ഒരു മെയിൽ നഴ്‌സിൻ്റേയും ഫീമെയിൽ നഴ്സിൻ്റേയും ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി. യുവനിരയിലെ ശ്രദ്ധേയനായ നടൻ സിജു വിൽ സനാണ് നായകൻ. വേല എന്ന ചിത്രത്തിലൂടെ കടന്നു വന്ന നമൃതയാണ് നായിക. സിദ്ദിഖ്, ബാലു വർഗീസ്, ധീരജ് ഡെന്നി, മനോജ്.കെ.യു, ലെന എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷമണിയുന്നു. ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്നു.

സന്ധീപ് സദാനന്ദനും, ദീപു. എസ്. നായരുമാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

സംഗീതം – രാഹുൽ രാജ്.

ഛായാഗ്രഹണം – രവിചന്ദ്രൻ

എഡിറ്റിംഗ് – അഖിലേഷ് മോഹൻ.

കോസ്റ്റും ഡിസൈൻ – അരുൺ മനോഹർ.

മേക്കപ്പ് – ജിത്തു പയ്യന്നൂർ.

പ്രൊഡക്ഷൻ മാനേജർ – നജീർ

പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – പ്രസാദ് നമ്പ്യാങ്കാവ്.

പ്രൊഡക്ഷൻ കൺകോളർ-  പ്രശാന്ത് നാരായണൻ

കണ്ണൂരും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കും.

വാഴൂർ ജോസ്.

ഫോട്ടോ – ജെഫ്രിൻ ബിജോയ്

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:  

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

​ഓർമ്മകളിൽ ഷെറിൻ…

​പ്രണാമം. ഡാളസ് - ടെക്സസിലെ റിച്ചാർഡ്‌സണിൽ നിന്ന് ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ആ കൊച്ചു പെൺകുട്ടിയുടെ വേർപാടിന് ഇന്ന് ഒൻപത്…

8 hours ago

അയർലണ്ടിൽ നിന്നുള്ള ആദ്യ ഇന്ത്യൻ സംവിധായകൻ ജോമി ജോസ് കൈപ്പാറേട്ട് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് ഏറ്റുവാങ്ങി

കൊച്ചി : ഈ വർഷത്തെ ഏറ്റവും മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള സിനിമക്കുള്ള 49-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് "കരുതൽ"…

8 hours ago

അയർലണ്ടിൽ ബുധനാഴ്ച പൊതുമേഖലാ പണിമുടക്ക്; സ്കൂളുകൾ അടച്ചിടും, ആശുപത്രി അപ്പോയിന്റ്മെന്റുകൾ റദ്ദാക്കും; ശൈത്യകാലത്തും സമരം തുടരുമെന്ന് മുന്നറിയിപ്പ്

അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ ശമ്പളത്തർക്കം രൂക്ഷമാകുന്നു. പുതിയ ശമ്പളക്കരാറിൽ ധാരണയിലെത്താൻ സർക്കാരും ട്രേഡ് യൂണിയനുകളും പരാജയപ്പെട്ടതോടെ ഒക്ടോബർ 14 ബുധനാഴ്ച…

1 day ago

ജർമ്മൻ ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ സുവർണ്ണ നേട്ടവുമായി മലയാളി തിളക്കം; സുജയ്ക്ക് അഭിനന്ദനപ്രവാഹം

റെജൻസ്ബർഗ്, ജർമ്മനി: ജർമ്മനിയിൽ നടന്ന ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ അഭിമാനകരമായ നേട്ടം കൈവരിച്ച് മലയാളി യുവതാരം സുജയ് . സീമേഷിന്റെ മകനായ…

1 day ago

ക്രെഷ് ഫീസ് കുറയും, സബ്‌സിഡി ഉയരും; എല്ലാ കുടുംബങ്ങൾക്കും ഒരേ ആനുകൂല്യമില്ല; ചൈൽഡ്കെയർ പാക്കേജിന്റെ കൂടുതൽ വിശദാംശങ്ങൾ

അയർലണ്ടിൽ കുട്ടികളുടെ ശിശുപരിചരണ ചെലവ് കുറയ്ക്കുന്നതിനായി ബജറ്റ് 2027-ൽ പ്രഖ്യാപിച്ച പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ സർക്കാർ പുറത്തുവിട്ടു. മുഴുവൻ സമയ…

1 day ago

അയർലണ്ടിൽ ലേണർ പെർമിറ്റ് നിയമങ്ങൾ മാറുന്നു; നവംബർ 1 മുതൽ പുതിയ നിയന്ത്രണങ്ങൾ

മൂന്നാമത്തെയും നാലാമത്തെയും ലേണർ പെർമിറ്റിന് ഡ്രൈവിങ് ടെസ്റ്റ് നിർബന്ധം; ഏഴുവർഷത്തിലേറെയായി ലേണർ പെർമിറ്റിൽ തുടരുന്നവർക്കും നിർണായക മാറ്റങ്ങൾ അയർലണ്ടിൽ ലേണർ…

1 day ago