പരസ്യക്കരാറുകളുടെ കാര്യത്തില്‍ ബോളിവുഡിനെ പിന്നിലാക്കി കുതിപ്പ് തുടരുകയാണ് ക്രിക്കറ്റ് താരങ്ങള്‍. വിരമിക്കല്‍ പ്രഖ്യാപിച്ച ധോണി അടുത്തിടെ ഏറ്റവും കൂടുതല്‍ പരസ്യങ്ങള്‍ നേടുന്ന രണ്ടാമത്തെ സെലിബ്രിറ്റിയായി. ഒന്നാമത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയാണ്. അമിതാഭ് ബച്ചന്‍, കരീന കപൂര്‍ അടക്കമുള്ള ബോളിവുഡ് താരങ്ങളെ പിന്തള്ളിയാണ് ധോണിയും കോലിയും മുന്നിലെത്തിയത്. ഏറെ കാലമായി പട്ടികയില്‍ മുന്നിലുള്ള വിരാട് കോലിയുടെ സ്ഥാനത്തിന് ഇപ്പോഴും ഇളക്കമൊന്നും തട്ടിയിട്ടില്ല. ജൂണില്‍ രണ്ടാം സ്ഥാനത്ത് ബോളിവുഡ് നടന്‍ അക്ഷയ്കുമാറും മൂന്നാം സ്ഥാനത്ത് കരീന കപൂറും, നാലാം സ്ഥാനത്ത് അമിതാഭ് ബച്ചനുമായിരുന്നു. ജൂലൈ ആയപ്പോഴേക്കും അക്ഷയ്കുമാര്‍ ആദ്യ നാലില്‍ നിന്ന് പുറത്തായി. പകരം ധോണി രണ്ടാം സ്ഥാനത്തെത്തി. അമിതാഭ്ബച്ചനും കരീന കപൂറുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.
കഴിഞ്ഞ വര്‍ഷം മുതല്‍ കായിക താരങ്ങളുമായി ബന്ധപ്പെട്ട പരസ്യകരാറുകളില്‍ 17 ശതമാനം വളര്‍ച്ച ഉണ്ടായെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ബോളിവുഡ് താരങ്ങളുടേത് 30 ശതമാനം ഇടിയുകയും ചെയ്തു. ധോണിക്കു പുറമേ സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിരേന്ദര്‍ സെവാഗ് എന്നിവര്‍ക്ക് കൂടുതലായി പരസ്യകരാറുകള്‍ ലഭിച്ചു എന്നതും ശ്രദ്ധേയം. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളും സംശയങ്ങളും മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവാദങ്ങള്‍, ലോക്ക് ഡൗണ്‍ തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം ബോളിവുഡ് താരങ്ങളെ പ്രതികൂലമായി ബാധിച്ചതാണ് ഇതിന് പ്രധാന കാരണം.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…