കോരിച്ചൊരിയുന്ന മഴയിൽ കുടയും ചൂടി ജനക്കൂട്ടത്തിനിടയനിടയിൽ നിന്നുകൊണ്ട് ഉത്ക്കണ്ഠയോടെ എന്തോ നോക്കിക്കാണുന്ന ദിലീപിൻ്റെ ലുക്കോടെ നീക്കം എന്ന ടൈറ്റിൽ പ്രകാശനം നടന്നു.
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനാണ് ‘നീക്കം’ എന്നു നാമകരണം ചെയ്തിരിക്കുന്നത്.
ദിലീപിൻ്റെ നൂറ്റി അമ്പത്തിരണ്ടാമതു ചിത്രമായ ഈ ചിത്രം D 152 എന്ന് അനൗൺസ് ചെയ്തു കൊണ്ടായിരുന്നു ചിത്രീകരണം ആരംഭിച്ചത്.
ഉർവ്വശി തീയേറ്റേഴ്‌സ് & കാക്കാ സ്റ്റോറീസിൻ്റെ ബാനറിൽ സന്ധീപ് സേനൻ, അലക്‌സ് ഈ കുര്യൻ എന്നിവർ ഈ ചിത്രം നിർമ്മിക്കുന്നു.
കോ പ്രൊഡ്യൂസേർസ് – സംഗീത് സേനൻ- നിമിത ഫ്രാൻസിസ്.എം.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- രഘു സുഭാഷ് ചന്ദ്രൻ.
പൂർണ്ണമായും, ഇമോഷണൽ ഡ്രാമ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന
താണ് ഈ ചിത്രം.
പ്രേക്ഷകരെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തി കൊണ്ടുള്ള സഞ്ചാരമാണ് ഈ ചിത്രത്തിൻ്റേത്.
തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലുമായി അറുപതു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തോടെയാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
ദിലീപിനു പുറമേ ബിനു പപ്പു, ബിലാസ് ചന്ദ്രൻ, അശോകൻ, ശാരി, സിദ്ദിഖ്, കലാഭവൻ ഷാജോൺ, സാദിഖ്, ഡ്രാക്കുള സുധീർ, കോട്ടയം രമേഷ്, ഷെല്ലി,
എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. വിബിൻ ബാലചന്ദ്രൻ്റേതാണു തിരക്കഥ.
സംഗീതം – മുജീബ് മജീദ്.
ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിള്ളി.
എഡിറ്റിംഗ് -സൂരജ്. ഈ.എസ്.
പ്രൊഡക്ഷൻ ഡിസൈനർ – സന്തോഷ് രാമൻ.
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റ്യൂം ഡിസൈൻ -സമീരാസനീഷ് .
ചീഫ് അസോസിയേറ്റ് ഡയറക്ടർ – സ്യമന്തക് പ്രദീപ് .
അസോസിയേറ്റ് ഡയറക്ടർ -മുകേഷ് വിഷ്ണു .
സ്റ്റിൽസ് – വിഘ്നേഷ് പ്രദീപ്.
ഡിസൈൻ – യെല്ലോ ടൂത്ത്.
പ്രൊജക്റ്റ് ഡിസൈൻ -മനു ആലുക്കൽ.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ബർണാട് തോമസ്.
പ്രൊഡക്ഷൻ കൺട്രോളർ – നോബിൾ ജേക്കബ് ഏറ്റുമാന്നൂർ.
നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഉർവ്വശി തീയേറ്റേഴ്സ് പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…
പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…
ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…